23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഇ​രു​മു​ന്ന​ണി​ക​ളും ത​മ്മി​ൽ വോട്ട് വ്യത്യാസം 12.23 ല​ക്ഷം
Kerala

ഇ​രു​മു​ന്ന​ണി​ക​ളും ത​മ്മി​ൽ വോട്ട് വ്യത്യാസം 12.23 ല​ക്ഷം

എ​​​ൽ​​​ഡി​​​എ​​​ഫ് ത​​​രം​​​ഗം ആ​​​ഞ്ഞു​​​വീ​​​ശി​​​യ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് യു​​​ഡി​​​എ​​​ഫി​​​നേ​​​ക്കാ​​​ൾ 5.87 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​വോ​​​ട്ടു​​​ക​​​ൾ. ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ളും ത​​​മ്മി​​​ൽ 12,23,764 വോ​​​ട്ടു​​​ക​​​ളു​​​ടെ വ്യ​​​ത്യാ​​​സ​​​മാ​​​ണു​​​ള്ള​​​ത്. ബി​​​ജെ​​​പി ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന എ​​​ൻ​​​ഡി​​​എ​​​യു​​​ടെ വോ​​​ട്ടു​​​ക​​​ളി​​​ൽ കാ​​​ര്യ​​​മാ​​​യ ഇ​​​ടി​​​വു​​​ണ്ടാ​​​യി.

എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് 45.28 ശ​​​ത​​​മാ​​​നം വോ​​​ട്ടു ല​​​ഭി​​​ച്ച​​​പ്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​ന് 39.41 ശ​​​ത​​​മാ​​​നം വോ​​​ട്ടാ​​​ണു ല​​​ഭി​​​ച്ച​​​ത്. എ​​​ൻ​​​ഡി​​​എ​​​യു​​​ടെ വോ​​​ട്ടു​​​വി​​​ഹി​​​തം 12.51 ശ​​​ത​​​മാ​​​നം. ഇ​​​ത്ത​​​വ​​​ണ ആ​​​കെ 2,08,33,801 വോ​​​ട്ടു​​​ക​​​ളാ​​​ണു പോ​​​ൾ ചെ​​​യ്ത​​​ത്. ഇ​​​തി​​​ൽ 94,34,113 വോ​​​ട്ടു​​​ക​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു ല​​​ഭി​​​ച്ചു. യു​​​ഡി​​​എ​​​ഫി​​​നു കി​​​ട്ടി​​​യ​​​ത് 82,10,349 വോ​​​ട്ടു​​​ക​​​ൾ. എ​​​ൻ​​​ഡി​​​എ​​​യ്ക്ക് 26,06,948 വോ​​​ട്ടു​​​ക​​​ൾ ല​​​ഭി​​​ച്ചു.

ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള വോ​​​ട്ട് വി​​​ഹി​​​ത​​​ത്തി​​​ൽ 5.87 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ്യ​​​ത്യാ​​​സ​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ൾ സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ഇ​​​ര​​​ട്ടി​​​യി​​​ലേ​​​റെ വ്യ​​​ത്യാ​​​സം വ​​​ന്നു. 41 സീ​​​റ്റ് ല​​​ഭി​​​ച്ച യു​​​ഡി​​​എ​​​ഫി​​​നേ​​​ക്കാ​​​ൾ 58 സീ​​​റ്റു​​​ക​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് അ​​​ധി​​​ക​​​മാ​​​യി ല​​​ഭി​​​ച്ചു.

2016ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 91 സീ​​​റ്റ് നേ​​​ടി അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് 43.48 ശ​​​ത​​​മാ​​​നം വോ​​​ട്ടാ​​​ണു ല​​​ഭി​​​ച്ച​​​ത്. ഇ​​​ത്ത​​​വ​​​ണ അ​​​വ​​​ർ വോ​​​ട്ടു​​​വി​​​ഹി​​​തം 45.28 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി. 2.07 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന. യു​​​ഡി​​​എ​​​ഫി​​​ന്‍റെ വോ​​​ട്ടു​​​വി​​​ഹി​​​ത​​​ത്തി​​​ലും നേ​​​രി​​​യ വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്. 2016 ൽ 38.81 ​​​ശ​​​ത​​​മാ​​​നം വോ​​​ട്ടു ല​​​ഭി​​​ച്ച സ്ഥാ​​​ന​​​ത്ത് ഇ​​​ത്ത​​​വ​​​ണ 39.41 ശ​​​ത​​​മാ​​​ന​​​മാ​​​യി; 0.60 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന.

എ​​​ന്നാ​​​ൽ എ​​​ൻ​​​ഡി​​​എ​​​യു​​​ടെ വോ​​​ട്ടു​​​വി​​​ഹി​​​തം കാ​​​ര്യ​​​മാ​​​യി ഇ​​​ടി​​​ഞ്ഞു. 2016 ലെ 15.10 ​​​ശ​​​ത​​​മാ​​​നം വോ​​​ട്ട് ഇ​​​ത്ത​​​വ​​​ണ 12.51 ശ​​​ത​​​മാ​​​ന​​​മാ​​​യി ഇ​​​ടി​​​ഞ്ഞു. 2.59 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കു​​​റ​​​വ്. ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ളു​​​ടെ​​​യും കൂ​​​ടി വോ​​​ട്ടു​​​വി​​​ഹി​​​ത​​​ത്തി​​​ലു​​​ണ്ടാ​​​യ വ​​​ർ​​​ധ​​​ന ഇ​​​ത്ര​​​യും ത​​​ന്നെ. 2014 മു​​​ത​​​ൽ ക്ര​​​മ​​​മാ​​​യി വോ​​​ട്ടു വ​​​ർ​​​ധി​​​പ്പി​​​ച്ചു വ​​​രു​​​ന്ന ബി​​​ജെ​​​പി​​​ക്ക് വോ​​​ട്ടി​​​ലു​​​ണ്ടാ​​​യ ഇ​​​ടി​​​വ് വ​​​ൻ തി​​​രി​​​ച്ച​​​ടി​​​യാ​​​ണ്.

2019ൽ ​​​ന​​​ട​​​ന്ന ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വ​​​ൻ​​​തി​​​രി​​​ച്ച​​​ടി മ​​​റി​​​ക​​​ട​​​ന്നാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തു​​​ട​​​ർ​​​ച്ച നേ​​​ടി​​​യ​​​ത്. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ വോ​​​ട്ട് 35.19 ശ​​​ത​​​മാ​​​ന​​​മാ​​​യാ​​​ണു ചു​​​രു​​​ങ്ങി​​​യ​​​ത്. യു​​​ഡി​​​എ​​​ഫി​​​ന്‍റേ​​​താ​​​ക​​​ട്ടെ 47.35 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു കു​​​തി​​​ച്ചു​​​യ​​​ർ​​​ന്നു. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന​​​പ്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​ന് വോ​​​ട്ട് ന​​​ഷ്ടം 7.94 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.

എ​​​ൽ​​​ഡി​​​എ​​​ഫ് ആ​​​ക​​​ട്ടെ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​തി​​​നേ​​​ക്കാ​​​ൾ 10.09 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​വോ​​​ട്ടു നേ​​​ടി. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്താ​​​ലും ബി​​​ജെപി​​​ക്കു വോ​​​ട്ടു​​​ന​​​ഷ്ടം.

Related posts

മറ്റു സ്ത്രീകളുമായി ഭാര്യയെ താരതമ്യം ചെയ്‌ത്‌‌ അധിക്ഷേപിക്കുന്നത്​ ക്രൂരത: ഹൈക്കോടതി

Aswathi Kottiyoor

വിദ്യാർഥികൾ പെരുവഴിയിൽ; കെടിയുവിൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നത് 4000 വിദ്യാർഥികൾ

Aswathi Kottiyoor

*സ്കൂൾ ഫീസ് അടച്ചില്ലെങ്കിൽ മാനേജ്മെന്റിന് നടപടിയാകാം’*

Aswathi Kottiyoor
WordPress Image Lightbox