24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഓ​ഫീ​സു​ക​ൾ​ക്കും നി​യ​ന്ത്ര​ണം; 25 ശ​ത​മാ​നം പേ​ർ ഹാ​ജ​രാ​യാ​ൽ മ​തി
Kerala

സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഓ​ഫീ​സു​ക​ൾ​ക്കും നി​യ​ന്ത്ര​ണം; 25 ശ​ത​മാ​നം പേ​ർ ഹാ​ജ​രാ​യാ​ൽ മ​തി

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ല​ത്തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ​യും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഹാ​ജ​ർ നി​ല​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ആ​കെ ജീ​വ​ന​ക്കാ​രു​ടെ 25 ശ​ത​മാ​നം പേ​ർ മാ​ത്രം ചൊ​വ്വാ​ഴ്ച മു​ത​ൽ ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ് ഉ​ത്ത​ര​വ്.

സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വ് ബാ​ധ​ക​മാ​യി​രി​ക്കും. നേ​ര​ത്തെ ഹാ​ജ​ർ നി​ല 50 ശ​ത​മാ​ന​മാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വീ​ണ്ടും പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്. ബാ​ക്കി​യു​ള്ള ജീ​വ​ന​ക്കാ​ർ വ​ർ​ക്ക് ഫ്രം ​ഹോം ഏ​ർ​പ്പെ​ടു​ത്ത​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ അ​ത​തു ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് ഇ​വ​രെ കോ​വി​ഡ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ചി​ല സ്ഥാ​പ​ന​ങ്ങ​ളെ​യും ഓ​ഫീ​സു​ക​ളെ​യും നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. റ​വ​ന്യൂ ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്, ത​ദ്ദേ​ശ ഭ​ര​ണ വ​കു​പ്പ്, പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് ഓ​ഫീ​സു​ക​ൾ, ഹെ​ൽ​ത്ത് കെ​യ​ർ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ (ല​ബോ​റ​ട്ട​റി​ക​ൾ, ഫാ​ർ​മ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ), തൊ​ഴി​ൽ വ​കു​പ്പ്, ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യി​ലേ​ഴ്സ്, ഗ​താ​ഗ​തം, ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ്, സ​ർ​ക്കാ​ർ പ്ര​സ്, ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ്, മി​ൽ​മ, കെ​പ്കോ, മ​ത്സ്യ​ഫെ​ഡ്, ബേ​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, വാ​ട്ട​ർ അ​ഥോ​റി​റ്റി, വൈ​ദ്യു​തി ബോ​ർ​ഡ്, ഐ​ടി, ടെ​ലി​ക്കോം സേ​വ​ന ദാ​താ​ക്ക​ൾ, പോ​സ്റ്റ​ൽ സ​ർ​വീ​സ്, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ദാ​താ​ക്ക​ൾ, പൊ​തു-​സ്വ​കാ​ര്യ ട്രാ​ൻ​സ്പോ​ർ​ട്ട് ഏ​ജ​ൻ​സി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ, ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ, കൊ​റി​യ​ർ സ​ർ​വീ​സ്, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ നി​ർ​മാ​താ​ക്ക​ൾ, വി​ത​ര​ണ​ക്കാ​ർ എ​ന്നി​വ​രെ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ൽ ലോ​ക്ഡൗ​ൺ വേ​ണ്ടി വ​രു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ന്ന് അ​റി​യി​ച്ച​ത്. ചൊ​വ്വാ​ഴ്ച​മു​ത​ൽ സം​സ്ഥാ​ന​ത്ത് ക​ർ​ക്ക​ശ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. സം​സ്ഥാ​ന കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​ശ്യ സ​ർ​വീ​സി​ന് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും.

Related posts

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടും; രോഗവ്യാപന ഭീതി നിലനില്‍ക്കുന്നതായി ആരോഗ്യ മന്ത്രി

Aswathi Kottiyoor

കൈ​ക്കൂ​ലി ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെ​യും ഇ​ഡി​ക്ക് കേ​സെ​ടു​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി

Aswathi Kottiyoor

ലോ​കാ​യു​ക്ത നി​യ​മ ഭേ​ദ​ഗ​തി ഓ​ർ‌​ഡി​ന​ൻ​സ് പു​തു​ക്കി പു​റ​ത്തി​റ​ക്കാ​ൻ തീ​രു​മാ​നം

Aswathi Kottiyoor
WordPress Image Lightbox