25.1 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം കുറിച്ച് പിണറായി വിജയൻ; ഗവർണർക്ക് രാജിക്കത്ത് നൽകും…
Thiruvanandapuram

നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം കുറിച്ച് പിണറായി വിജയൻ; ഗവർണർക്ക് രാജിക്കത്ത് നൽകും…

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമ്പോൾ പിണറായിയുടെ രണ്ടാംവരവ് ആദ്യഘട്ടത്തിൽ ഉള്ളതിനേക്കാൾ കരുത്തോടെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം കുറിച്ചതിനു ശേഷം പിണറായി വിജയൻ തിരുവനന്തപുരത്ത് എത്തി. ഇന്ന് ഉച്ചയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് രാജിക്കത്ത് നൽകും. ഗവർണർ രാജിക്കത്ത് അംഗീകരിച്ച് ഈ മന്ത്രിസഭയെ കാവൽ മന്ത്രിസഭ ആയി തുടരാൻ അനുവദിക്കും. പുതിയ നിയമസഭാ രൂപവത്കരിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ്. ഇത് ചൊവ്വാഴ്ചയോടെ ഉണ്ടാകും. മുഖ്യമന്ത്രിയെ നിശ്ചയിച്ച ഗവർണറെ അറിയിക്കുന്നതോടെ മന്ത്രിസഭ രൂപവത്കരണത്തിന് അദ്ദേഹം ക്ഷണിക്കും. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യം ആയതിനാലും ബുധനാഴ്ച മുതൽ ഒമ്പതാം തീയതി വരെ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നതിനാലും സത്യപ്രതിജ്ഞ പത്തിന് നടക്കാനാണ് സാധ്യത.

Related posts

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നാളെ അവസാനിക്കും; ഇളവുകളുടെ കാര്യത്തില്‍ തീരുമാനം ഇന്ന്…

Aswathi Kottiyoor

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി, ഇൻസ്റ്റഗ്രാം ഐ.ഡി കൈക്കലാക്കി; വിനീതിനെതിരെ പുതിയ പരാതി

Aswathi Kottiyoor

റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയാണ്‌ സര്‍ക്കാര്‍ നയം: മുഖ്യമന്ത്രി….

Aswathi Kottiyoor
WordPress Image Lightbox