പൂഞ്ഞാറിൽ കേരള ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജ് തോറ്റു. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലാണ് ഇവിടെ വിജയിച്ചത്. 11,404 വോട്ടുകൾക്കാണ് അദ്ദേഹത്തിന്റെ ജയം. ഇവിടെ പോസ്റ്റൽ വോട്ടുകൾ എണ്ണാനുണ്ട്.
തുടർച്ചയായി എട്ട് തവണത്തെ വിജയത്തിന് ശേഷം വീണ്ടും ജനവിധി തേടിയപ്പോഴാണ് പി.സി ജോർജിന് കാലിടറിയത്. ഈ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടർമാരോട് പരസ്യ വെല്ലുവിളി നടത്തി അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചതാണ് പി.സി. ജോർജിന് വിനയായത്.