കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർക്കശമാക്കി. ഇതിന്റെ ഭാഗമായി ബാറുകളും മദ്യവില്പനശാലകളും ഇന്നലെ മുതൽ അടച്ചു. നിരത്തുകളിൽ പോലീസിന്റെയും ആരോഗ്യവിഭാഗത്തിന്റെയും പരിശോധന ശക്തമാക്കി. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ സംസ്ഥാനത്ത് 4,651 പേർക്കെതിരേ കേസെടുത്തു. 1,006 പേരെ അറസ്റ്റ് ചെയ്തു.
ഏറ്റവുമധികം കേസ് രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 1,937 കേസുകൾ. സംസ്ഥാനത്ത് നിയമലംഘനം നടത്തിയ 52 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 20,214 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് മൂന്നു കേസുകളും രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിൽ പരിശോധനയും നടപടികളും കൂടുതൽ കർക്കശമാക്കാനാണു തീരുമാനം