ജനിതകമാറ്റം വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്റെ പലഭാഗത്തും കണ്ടെത്തിയതായി റിപ്പോർട്ട്. സൂക്ഷിച്ചില്ലെങ്കിൽ ഉത്തരേന്ത്യയിലെ അവസ്ഥ ഇവിടെയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. ജനിതക വ്യതിയാനം വന്ന വൈറസുകളുടെ സാന്നിധ്യം ഡൽഹിയിലും മറ്റും ആഴ്ചകൾക്ക് മുന്‍പുണ്ടായിരുന്ന അതേ നിലയിലാണ് ഇപ്പോൾ നമ്മുടെ സംസ്ഥാനത്തും.
അതിതീവ്രവ്യാപന ശേഷിയുള്ള വൈറസ് കേരളത്തിൽ ഏപ്രിൽ ആദ്യവാരം തന്നെ വ്യാപിച്ചിരുന്നു. അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതൽ മാരകമായ സൗത്ത് ആഫ്രിക്കൻ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദം കൂടുതൽ കണ്ടിട്ടുള്ളത് വടക്കൻ ജില്ലകളിലാണ്. ഇത്തരം ജനിതകവ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്ന പ്രദേശങ്ങൾ പൂർണമായും അടച്ചിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.