21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അവശ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി
Kerala

അവശ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 24, 25 തീയതികളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ അവശ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങൾക്ക് ഇളവ് അനുവദിച്ച് വ്യവസായ വകുപ്പ് ഉത്തരവിറക്കി. മരുന്ന്, ഫാർമസ്യൂട്ടിക്കൽ, ശുചീകരണ ഉത്പന്നങ്ങൾ, ഓക്‌സിജൻ, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ ടെക്‌സ്‌റ്റൈൽസ്, ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ എന്നിവ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
ഭക്ഷ്യോത്പാദന, സംസ്‌കരണ മേഖലയിലെ വ്യവസായങ്ങൾ, കോഴിത്തീറ്റ, വളർത്തു മൃഗങ്ങളുടെ തീറ്റ എന്നിവ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കും അനുമതിയുണ്ട്. കാർഷിക ഉത്പന്നങ്ങൾ, വളം, കാർഷിക ഉപകരണങ്ങൾ, അനുബന്ധ സാധനങ്ങൾ എന്നിവ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ, എല്ലാവിധ കയറ്റുമതി യൂണിറ്റുകൾ, പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ സാമഗ്രികൾ നിർമിക്കുന്ന യൂണിറ്റുകൾ, കാർഷിക, പ്രതിരോധ, ആരോഗ്യ മേഖലയ്ക്കാവശ്യമായ ഓട്ടോമോബൈൽ, അനുബന്ധ ഘടകങ്ങൾ ഉത്പാദിപ്പിക്കുന്നയിടങ്ങൾ, മേൽ സൂചിപ്പിച്ച മേഖലകൾക്കായി പാക്കജിംഗ് ഉത്പന്നങ്ങൾ നിർമിക്കുന്ന കേന്ദ്രങ്ങൾ എന്നിവയ്‌ക്കെല്ലാം ഇളവ് ബാധകമാണ്.
തുടർച്ചയായി പ്രവർത്തിക്കേണ്ടി വരുന്ന സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. റിഫൈനറികൾ, വലിയ സ്റ്റീൽ പ്‌ളാന്റുകൾ, വലിയ സിമന്റ് പ്‌ളാന്റുകൾ, കെമിക്കൽ വ്യവസായ കേന്ദ്രങ്ങൾ (പെയിന്റ് ഉൾപ്പെടെ), പഞ്ചസാര മില്ലുകൾ, വളം ഫാക്ടറികൾ, ഫ്‌ളോട്ട് ഗ്‌ളാസ് പ്‌ളാന്റുകൾ, വലിയ ഫൗണ്ട്രികൾ, ടയർ ഉത്പാദന കേന്ദ്രങ്ങൾ, വലിയ പേപ്പർ മില്ലുകൾ, ഇലക്‌ട്രോണിക് വ്യവസായങ്ങൾ, ഓട്ടോമൊബൈൽ നിർമാണ യൂണിറ്റുകൾ, വലിയ ടെക്‌സ്‌റ്റൈൽ യൂണിറ്റുകൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
വ്യവസായ ശാലകളെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം പ്രവർത്തിക്കേണ്ടതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related posts

തിരുവല്ല സ്‌റ്റേഷനിൽ യുവതി ട്രെയിനിനടിയിൽപ്പെട്ട്‌ മരിച്ചു .

Aswathi Kottiyoor

ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്നു വിൽപ്പനയ്ക്കെതിരേ കർശന നടപടി

Aswathi Kottiyoor

ചേർത്തലയിൽ പ്ലസ്‌ടു വിദ്യാർഥിനിയും യുവാവും മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox