24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ശുചീകരണ യജ്ഞം നടത്തി……….. ……
Iritty

ശുചീകരണ യജ്ഞം നടത്തി……….. ……

ഇരിട്ടി : മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം എന്ന സന്ദേശം മുന്‍നിര്‍ത്തി ഇരിട്ടി നഗരസഭ പരിധിയിൽ ശുചീകരണ യജ്ഞം നടത്തി.
മഴക്കാല രോഗവ്യാപനം തടയുന്നതിനും കോവിഡ് കാല ശുചിത്വം ഉറപ്പാക്കുന്നതിനുമായി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ബുഹുജന പങ്കാളിത്തത്തോടെയാണ് ശുചീകരണ യജ്ഞം നടന്നത്. കൂളിച്ചമ്പ്ര മുതൽ ഇരിട്ടി വരെ വ്യാപാര ജനവാസ കേന്ദ്രങ്ങളെ വിവിധ ഭാഗങ്ങളാക്കി തിരിച്ചായിരുന്നു ശുചീകരണം. സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ടീയ സംഘടനകൾ, വ്യാപാരികൾ, ചുമട്ട് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തർ, ഹരിത സേന, എൻ എസ് എസ് വളണ്ടിയർമാർ, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, ഹോട്ടൽ ആൻ്റ് റസ്റ്റാേറൻ്റ് അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി . എന്നാൽ ശുചീകരണ പ്രവൃത്തിയിൽ ടൗണിലെ ഓട്ടോ തൊഴിലാളികൾ പങ്കെടുക്കാതിരുന്നത് വിമർശനങ്ങൾക്ക് ഇടയാക്കി. നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, വി.പി. അബ്ദുൾ റഷീദ്‌, അയൂബ് പൊയിലൻ, റെജി തോമസ്, നാസർ കേളോത്ത്, മനോഹരൻ കൈതപ്രം, സന്തോഷ് കൊയിറ്റി, രാമകൃഷ്ണൻ എഴുത്തൻ, കെ.രാജേഷ്, പി.അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

ഇരിട്ടി പുതിയ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു

Aswathi Kottiyoor

പുന്നാട് ഇറക്കത്തിൽ തീപ്പിടുത്തം

Aswathi Kottiyoor

മാലിന്യം വലിച്ചെറിയൽ തടയാൻ നഗരസഭ വേലികെട്ടുന്നു

Aswathi Kottiyoor
WordPress Image Lightbox