30.7 C
Iritty, IN
December 6, 2023
  • Home
  • Kerala
  • വ്യാപനം രൂക്ഷം : അതിര്‍ത്തിയില്‍ പരിശോധന തുടങ്ങാതെ കേരളം
Kerala

വ്യാപനം രൂക്ഷം : അതിര്‍ത്തിയില്‍ പരിശോധന തുടങ്ങാതെ കേരളം

കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ തമിഴ്നാട് അതിര്‍ത്തിയില്‍ പൊലീസ് പരിശോധന ആരംഭിച്ചെങ്കിലും കൊവിഡ് പരിശോധനയുടെ കാര്യത്തില്‍ മുഖം തിരിച്ച്‌ കേരളം. തെര്‍മല്‍ സ്‌കാന്‍ അടക്കമുള്ള ഒരു പരിശോധനയും ഇഞ്ചിവിള ചെക്ക് പോസ്റ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടില്ല. അതേസമയം തമിഴ്നാട് ആര്‍.ടി.പി.സി.ആര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന് പരിശോധന സംബന്ധിച്ച യാതൊരുവിധ നിര്‍ദ്ദേശങ്ങളും ആരോഗ്യവകുപ്പ് നല്‍കിയിട്ടില്ലെന്നാണ് വിവരം. അതേസമയം കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ഇടറോഡുകളില്‍ തമിഴ്നാട് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്.

കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുണ്ടെങ്കിലും ഇതില്ലാതെ വരുന്നവരെ പരിശോധിക്കാനോ വേണ്ട സൗകര്യങ്ങളൊരുക്കാനോ ആവശ്യമായ ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലെന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. കേരള പൊലീസിന്റെ നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ ഡി.ഐ.ജിയും റൂറല്‍ എസ്.പിയുമടക്കമുള്ള സംഘം ഇന്നലെ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

Related posts

മങ്കിപോക്സ്: യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി, പോളകൾ കണ്ട് രോ​ഗം തിരിച്ചറിഞ്ഞത് ചർമരോ​ഗവിദ​ഗ്ധൻ.

Aswathi Kottiyoor

ഭൗമ മണിക്കൂർ ആചരണത്തിന് നിയമസഭയും

Aswathi Kottiyoor

നിയുക്തമെത്രാന് സ്വീകരണം

Aswathi Kottiyoor
WordPress Image Lightbox