30.4 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കോവിഡ് വ്യാപനം; കേളകം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സേഫ്റ്റി കമ്മിറ്റി യോഗം ചേര്‍ന്നു.
Kelakam

കോവിഡ് വ്യാപനം; കേളകം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സേഫ്റ്റി കമ്മിറ്റി യോഗം ചേര്‍ന്നു.

കേളകം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കരുതല്‍ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി കേളകം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സേഫ്റ്റി കമ്മിറ്റി യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മ്മാരായ തോമസ് പുളിക്കക്കണ്ടം, സജീവന്‍ പാലുമ്മി,പഞ്ചായത്തംഗങ്ങളായ ജോണി പാമ്പാടി,അഡ്വക്കേറ്റ് ബിജു ചാക്കോ,പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍,വില്ലേജ് ഓഫീസര്‍ രാധ,കേളകം എസ്.ഐ നാരായണന്‍, ജെ.എച്ച്.ഐ ഇര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. യോഗത്തില്‍ വാര്‍ഡ് തല ജാഗ്രതാ സമിതി വിളിച്ചു ചേര്‍ക്കാനും ടൗണുകളില്‍ എത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനും വിവാഹത്തിന് പോലീസ് സ്റ്റേഷനില്‍ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങുന്നതിനും ആരാധനാലയങ്ങളില്‍ ആരാധനയ്ക്കായി പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും തീരുമാനമായി

Related posts

കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം.

Aswathi Kottiyoor

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ 29 മത് വാർഷിക സമ്മേളനം പുതിയതായി നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനവും നടന്നു…………

Aswathi Kottiyoor

നാ​ലു വീ​ട്ടു​കാ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കും

Aswathi Kottiyoor
WordPress Image Lightbox