24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • വിഷു;പടക്ക വിപണി സജീവം…………
kannur

വിഷു;പടക്ക വിപണി സജീവം…………

കണ്ണൂർ:കണ്ണഞ്ചും നിറങ്ങൾ വാരി വിതറുന്ന യോ യോ പൂക്കുറ്റിയും ഡാൻസർപീക്കോക്കും, വർണമഴ പെയ്യുന്ന‌ രംഗ്‌ ബർസാത്തി, പടക്കവിപണി ഇത്തവണതും കളറാണ്‌. പലപേരിലും നിറങ്ങളിലുമുള്ള ‌ പടക്കങ്ങളുടെ കച്ചവടം പൊടിപൊടിക്കുകയാണ്‌.
പതിവ്‌ പൂത്തിരിക്കും നിലചക്രത്തിനും പൂക്കുറ്റിക്കും തന്നെയാണ്‌ ആവശ്യക്കാരെറെയും. 20 രൂപമുതലാണ്‌ പൂത്തിരിക്ക്‌ വില. ചക്രത്തിന്റെയും പൂക്കുറ്റിയുടെയും വില അമ്പത്‌ രൂപയിലാണ്‌ തുടങ്ങുന്നത്‌. 150 രൂപവരെയുള്ള നിലചക്രങ്ങളുമുണ്ട്‌.
240 രൂപവരെയുള്ള ഷോട്ടുകളും 280 രൂപവരെയുള്ള പച്ചക്കെട്ടുമുണ്ട്‌. പേപ്പർ ബോംബുകൾക്ക്‌ 80 രൂപയും. എലിവാണത്തിന്‌ 200 രൂപയുമാണ് ‌വില.
കുട്ടികളുടെ മനം കവരുന്ന കിൻഡർ ജോയിയാണ്‌ ഒരു പുതുമുഖം. വെള്ളി നിറത്തിൽ പ്രകാശം ചൊരിയുന്ന ഈയിനത്തിന്റെ ഒരു ബോക്സിന്‌ 150 രൂപയാണ്‌വില. പീക്കോക്ക്‌ ഡാൻസറെന്ന്‌ പേരുള്ള മൂന്ന് ‌നിറത്തിലുള്ള പൂക്കുറ്റിക്ക്‌ ഒന്നിന്‌ 250 രൂപയാണ്‌ വില.
മൂന്ന്‌ കളർ പെൻസിലുകൾ ചേരുന്ന രംഗ്‌ ബർസാത്തിയും രണ്ട്‌ കളറിൽ കറങ്ങുന്ന ട്വിൻ സ്‌പിന്നറുമാണ് ‌മറ്റ്‌ താരങ്ങൾ. തീ കൊളുത്തിയാൽ മുകളിൽ പോയി പൊട്ടുന്ന ഹൈജാക്കും മൂന്ന്‌ നിറങ്ങളുടെ വിസ്‌മയം തീർക്കുന്ന യോ യോ പൂക്കുറ്റിയും ഇത്തവണ താരങ്ങളാണ്‌. ഉഗ്രശബ്‌ദമുള്ള സ്‌ക്വയർ ബോംബ്‌ ഹൈഡ്രജൻ കിങ്ങ്‌, ട്രിപ്പിൾ ഫൈവ്‌ ബോംബ്‌, സുമോ ബോംബ് എന്നിവയ്‌ക്കും ആവശ്യക്കാരേറെയുണ്ട്‌.
രണ്ട്‌ വർഷം മുമ്പുണ്ടായിരുന്ന വിലയിൽ വലിയ മാറ്റം വന്നിട്ടില്ലെന്ന്‌ താളിക്കാവിലെ പടക്ക വ്യാപാരിയും ഫയർ വർക്‌സ്‌‌ ഡീലേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാനപ്രസിഡന്റുമായ കെ പി രാജീവൻ പറഞ്ഞു. ‘‘ഇത്തവണ കേരളത്തിലേക്കുള്ള പടക്കത്തിന്റെ വരവ്‌ കുറവാണ്‌.
ചില നിയമപ്രശ്‌നങ്ങളിൽ പെട്ട്‌ ശിവകാശിയിൽ പടക്കനിർമാണം കുറഞ്ഞതാണ്‌ കാരണം. ഉൾനാടുകളിൽ വിലക്കുറവിൽ പടക്കം ലഭിക്കുന്നുണ്ട്‌.

Related posts

സാ​ങ്കേ​തി​ക തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് സ്ത്രീ​ക​ൾ വി​ട്ടു​നി​ൽ​ക്ക​രു​ത്: മ​ന്ത്രി ആ​ർ. ബി​ന്ദു

Aswathi Kottiyoor

സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ല്‍ സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സൗ​ക​ര്യ​മൊ​രു​ക്കും

തെരുവുനായ വന്ധ്യംകരണം ഇന്നാരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox