21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • മു​ൻ മ​ന്ത്രി കെ.​ജെ.​ചാ​ക്കോ അ​ന്ത​രി​ച്ചു
Kerala

മു​ൻ മ​ന്ത്രി കെ.​ജെ.​ചാ​ക്കോ അ​ന്ത​രി​ച്ചു

ച​ങ്ങ​നാ​ശേ​രി: മു​ൻ മ​ന്ത്രി​യും ച​ങ്ങ​നാ​ശേ​രി മു​ൻ​എം​എ​ൽ​എ​യും ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന വാ​ഴ​പ്പ​ള്ളി ക​ല്ലു​ക​ളം കെ.​ജെ. ചാ​ക്കോ(91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ബു​ധ​നാ​ഴ്ച ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ​പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യം ഇ​ന്നു രാ​വി​ലെ 6.30നാ​യി​രു​ന്നു. മൃ​ത​ദേ​ഹം ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

1965, 1970, 1977 വ​ർ​ഷ​ങ്ങ​ളി​ൽ മൂ​ന്നു​ത​വ​ണ ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​ജെ.​ചാ​ക്കോ 1979 ൽ ​ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ൽ സി.​എ​ച്ച്. മു​ഹ​മ്മ​ദ്കോ​യ മ​ന്ത്രി​സ​ഭ​യി​ൽ എ​ക്സൈ​സ്, ട്രാ​ൻ​സ്പോ​ർ​ട്ട് മ​ന്ത്രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു. കേ​ര​ള​കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് കെ.​ജെ. ചാ​ക്കോ നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​ത്. മ​ന്ത്രി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് പെ​സ​ഹാ വ്യാ​ഴം പൊ​തു അ​വ​ധി ദി​വ​സ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ൽ നി​ന്നും ബി​എ​യും എ​റ​ണാ​കു​ളം ലോ​കോ​ള​ജി​ൽ നി​ന്ന് നി​യ​മ​ബി​രു​ദ​വും നേ​ടി​യ ഇ​ദ്ദേ​ഹം 1962ൽ ​ച​ങ്ങ​നാ​ശേ​രി മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​ഗ​ത്ഭ​നാ​യ ഒ​രു അ​ഭി​ഭാ​ഷ​ക​നെ​ന്ന നി​ല​യി​ലും കെ.​ജെ.​ചാ​ക്കോ അ​റി​യ​പ്പെ​ട്ടു.

മി​ൽ​മ ചെ​യ​ർ​മാ​ൻ, പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി​യം​ഗം, ഇ​ൻ​ഷു​റ​ൻ​സ് ക​മ്മി​റ്റി മെം​ബ​ർ, പെ​റ്റീ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ നി​യ​മ​സ​ഭാ​ക​മ്മി​റ്റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. 1984മു​ത​ൽ ഇ​തു​വ​രെ വാ​ഴ​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യും 34 വ​ർ​ഷ​ക്കാ​ലം തു​ട​ർ​ച്ച​യാ​യി ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു.

ഭാ​ര്യ ത്രേ​സ്യാ​ക്കു​ട്ടി ചേ​ർ​ത്ത​ല തൈ​ക്കാ​ട്ടു​ശേ​രി പ​റ​ന്പ​ത്ത​റ കു​ടും​ബാം​ഗം (റി​ട്ട.​അ​ധ്യാ​പി​ക). മ​ക്ക​ൾ: ഡെ​യ്സി(​യു​എ​സ്എ), ജോ​യി(​യു​എ​സ്എ), ലി​സി(​സ​യ​ന്‍റി​സ്റ്റ് ബി​എ​ആ​ർ​സി), ആ​ൻ​സി. മ​രു​മ​ക്ക​ൾ: മാ​ത്യൂ തോ​മ​സ് മൂ​ങ്ങാ​മു​ക്കി​ൽ എ​റ​ണാ​കു​ളം), ജൂ​ബി ചാ​ക്കോ ശ​ങ്കൂ​രി​ക്ക​ൽ (തി​രു​വ​ന​ന്ത​പു​രം), പ​യ​സ് ത​ളി​ക​നേ​ഴ​ത്ത്), റ്റോ​ണി ക​ണ്ണ​ന്താ​നം (എ​റ​ണാ​കു​ളം).

Related posts

പാലക്കാട് ഡ്യൂട്ടിക്ക് പോയി കാണാതായ പനമരം സിഐ എലിസബത്തിനെ തിരുവനന്തപുരത്ത് കണ്ടെത്തി

Aswathi Kottiyoor

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്: 4 ഡിഗ്രി വരെ താപനില ഉയരാം; 7 ജില്ലകളിൽ മഞ്ഞ അലർട്ട്

Aswathi Kottiyoor

നികുതിയിളവ് പരിധികൂട്ടും, ആന്വിറ്റിക്കുപകരം സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ അവതരിപ്പിക്കും.

Aswathi Kottiyoor
WordPress Image Lightbox