27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അമ്മയാകണോ? അവൾ തീരുമാനിക്കട്ടെ; ‘ചരിത്രം കുറിച്ച്’ വനിതാ ശിശുക്ഷേമ വകുപ്പ്; പോസ്റ്റർ വൈറൽ………..
Kerala

അമ്മയാകണോ? അവൾ തീരുമാനിക്കട്ടെ; ‘ചരിത്രം കുറിച്ച്’ വനിതാ ശിശുക്ഷേമ വകുപ്പ്; പോസ്റ്റർ വൈറൽ………..

തിരുവനന്തപുരം: അമ്മയാകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അന്തിമ അവകാശം സ്ത്രീയ്ക്ക് മാത്രമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുമായി വനിതാ ശിശുക്ഷേമ വകുപ്പ്. വിവാഹിതയാണെങ്കലും അവിവാഹിതയാണെങ്കിലും ഗര്‍ഭം നിലനിര്‍ത്തണോ ഗര്‍ഭഛിദ്രം നടത്തണോ എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീയ്ക്കു മാത്രമാണെന്നും ഇത് സ്ത്രീയുടെ നിയമപരമായ അവകാശമാണെന്നും വ്യക്തമാക്കുന്നതാണ് വനിതാ ശിശുക്ഷേമ വകുപ്പ് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ള പോസ്റ്റര്‍. കേരള സര്‍ക്കാര്‍ വകുപ്പ് പ്രചരിപ്പിക്കുന്നത് ‘വിപ്ലവകരമായ ആശയ’മാണെന്ന അഭിപ്രായവുമായി നിരവധി പേരാണ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.
സ്ത്രീസുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന ആപ്തവാക്യവുമായി നിരവധി പോസ്റ്ററുകള്‍ ഇതിനോടകം വകുപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇവയിൽ പല പോസ്റ്ററുകള്‍ക്കും സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടാനും സാധിച്ചിരുന്നു. ഈ പരമ്പരയിൽ ഏറ്റവും ഒടുവിലായി പുറത്തു വന്ന പോസ്റ്ററാണ് അമ്മയാകാനുള്ള സ്ത്രീയുടെ അവകാശവും അധികാരവും സംബന്ധിച്ചുള്ളത്.

Related posts

അപകടങ്ങൾ പതിവ്; ദേശീയപാതയിൽ റിഫ്ലക്ടറുകൾ സ്ഥാപിച്ചുതുടങ്ങി

Aswathi Kottiyoor

ഹൃദയസ്‌പ‌ർശം’ കാക്കാം ഹൃദയാരോഗ്യം; സംസ്ഥാനതല ഉദ്ഘാടനം നാളെ

Aswathi Kottiyoor

മാ​ക്കൂ​ട്ടം ചു​രം പാ​തയിലൂടെയുള്ള യാ​ത്രാ​നി​യ​ന്ത്ര​ണം 28 വരെ നീട്ടി

Aswathi Kottiyoor
WordPress Image Lightbox