24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജില്ലയിൽ ഇന്ന് 100 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നടക്കും…
kannur

ജില്ലയിൽ ഇന്ന് 100 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നടക്കും…

കണ്ണൂർ: ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ 71 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിന്‍ നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി ഹാള്‍, കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം പവലിയന്‍, കണ്ണന്‍കോട് ടിപിജി മെമ്മോറിയല്‍ യു പി സ്‌കൂള്‍, കല്ല്യാശ്ശേരി കുടുംബാരോഗ്യ കേന്ദ്രം, ചെങ്ങളായി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ കൊവിഡ് മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.

മെഗാ വാക്സിനേഷന്‍ ക്യാമ്പുകളില്‍ 500-1000 പേര്‍ക്കുള്ള വാക്സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളില്‍
ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ 24 സ്വകാര്യ
ആശുപത്രികളും വാക്സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്സിനേഷന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം. സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ കോവിന്‍ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാം.

Related posts

പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് അ​ക്ഷ​യ വ​ഴി അ​പ്പീ​ൽ റി​ക്വ​സ്റ്റ് നൽകാം

Aswathi Kottiyoor

ഇലത്തോരൻ പാചക മത്സരം സംഘടിപ്പിച്ചു*

Aswathi Kottiyoor

മാ​ന്ത്രി​ക​ർ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു

Aswathi Kottiyoor
WordPress Image Lightbox