24.6 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • ചാരായവുമായി ചുങ്കക്കുന്ന് സ്വദേശി പിടിയില്‍
Kelakam

ചാരായവുമായി ചുങ്കക്കുന്ന് സ്വദേശി പിടിയില്‍

കേളകം: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ചാരായവുമായി ചുങ്കക്കുന്ന് സ്വദേശി പിടിയില്‍.ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശി കുരിശിങ്കല്‍ ജോസഫ് എന്ന സജിയാണ് എക്‌സൈസ് സംഘം പിടികൂടിയത്.കണ്ണൂര്‍ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ ഭാഗമായി പേരാവൂര്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.കൊട്ടിയൂര്‍, കേളകം മേഖലകളിലെ ചാരായ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍ എന്നാണ് എക്‌സൈസ് പറയുന്നത്.ചാരായം കടത്താന്‍ ഉപയോഗിച്ച വാഹനം സഹിതമാണ് ഇയാളെ എക്‌സൈസ് പിടികൂടിയത് . 20 ലിറ്റര്‍ ചാരായമാണ് ഇയാള്‍ ഓടിച്ചു വന്ന ഓട്ടോറിക്ഷയില്‍ നിന്നും കണ്ടെടുത്തത്.എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്യാത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ എന്‍ പത്മരാജന്‍, ഐ ബി പ്രിവന്റീവ് ഓഫീസര്‍ ഒ നിസാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി വിജയന്‍, സതീഷ് വി എന്‍, ഷാജി സി പി, കെ ശ്രീജിത്ത്, എക്‌സൈസ് ഡ്രൈവര്‍ എം.ഉത്തമന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

കനത്ത  മഴ : വീട്ടുമതില്‍ ഇടിഞ്ഞു

Aswathi Kottiyoor

കേളകം ചെട്ടിയാംപറമ്പിലെ കോയിപ്പുറം ജെയിംസ് (66) നിര്യാതനായി.

Aswathi Kottiyoor

തടയണ നിര്‍മ്മിച്ചു

Aswathi Kottiyoor
WordPress Image Lightbox