24.5 C
Iritty, IN
June 30, 2024
  • Home
  • Kerala
  • ഏപ്രില്‍ മാസത്തെ സൗജന്യഭക്ഷ്യകിറ്റ് വിതരണം ഇന്ന് ആരംഭിക്കും.
Kerala

ഏപ്രില്‍ മാസത്തെ സൗജന്യഭക്ഷ്യകിറ്റ് വിതരണം ഇന്ന് ആരംഭിക്കും.

ഏപ്രില്‍ മാസത്തെ സൗജന്യഭക്ഷ്യകിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ഭക്ഷ്യവകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ കമ്മീഷന്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് 14 ഭക്ഷ്യധാന്യങ്ങടങ്ങിയ സൗജന്യ സ്‌പെഷ്യല്‍ കിറ്റ് വിതരണം ആരംഭിക്കാന്‍ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചത്.

ഇന്ന് രാവിലെ മഞ്ഞകാര്‍ഡുകാര്‍ക്ക് ആദ്യ ഘട്ടകിറ്റുകള്‍ വിതരണം ചെയ്യും.മാര്‍ച്ച്‌ മാസത്തെ കിറ്റും ലഭിക്കും.

ഫെബ്രുവരിയിലെ കിറ്റ് ഈ മാസം 31 വരെ വാങ്ങാം.ഏപ്രില്‍ മാസത്തെ സെപ്ഷ്യല്‍ കിറ്റ് ഈ മാസം 25 മുതല്‍ വിതരണം ചെയ്യാനായിരുന്നു ആലോചന.

എന്നാല്‍ ഇത് പെരുമാറ്റച്ചട്ടലംഘനം ആണെന്ന് കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
സര്‍ക്കാരിന്റെ നടപടി പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും അത് തടയണമെന്നുമായിരുന്നു ചെന്നിത്തല ആവശ്യപ്പെട്ടത്.

Related posts

15,000 കിലോമീറ്റർ റോ‍‍ഡുകൂടി 
ഉന്നത നിലവാരത്തിൽ

Aswathi Kottiyoor

കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാർഥിയുടെ കൈ മുറിച്ചുമാറ്റി: തലശേരി ജനറൽ ആശുപത്രിക്കെതിരേ കുടുംബം

Aswathi Kottiyoor

സംരക്ഷിക്കപ്പെടേണ്ടത് കുട്ടികളാണ്’;നിഹാലിന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox