22.6 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • പുഴക്കര പൊതു ജന വായനശാലയുടെയും പേരാവൂർ ഗവ : ഐ. ടി ഐ യിലെ ‘ഹരിത ക്ലബ്ബിന്റെയും ‘ സംയുക്താഭിമുഖ്യത്തിൽ ബാവലിപ്പുഴയിൽ തടയണ നിർമ്മിച്ചു……..
Peravoor

പുഴക്കര പൊതു ജന വായനശാലയുടെയും പേരാവൂർ ഗവ : ഐ. ടി ഐ യിലെ ‘ഹരിത ക്ലബ്ബിന്റെയും ‘ സംയുക്താഭിമുഖ്യത്തിൽ ബാവലിപ്പുഴയിൽ തടയണ നിർമ്മിച്ചു……..

കാക്കയങ്ങാട്: പുഴക്കര പൊതു ജന വായനശാല & ഗ്രന്ഥലയത്തിന്റെയും, പേരാവൂർ ഗവ : ഐ. ടി ഐ യിലെ ‘ഹരിത ക്ലബ്ബിന്റെയും ‘ സംയുക്താഭിമുഖ്യത്തിൽ ബാവലിപ്പുഴയിൽ തടയണ നിർമ്മാണവും, പുഴയോര ശുചീകരണവും ഇന്ന് (28/03/2021) രാവിലെ 8 മണിക്ക് ആരംഭിച്ചു. രാവിലെ 8 മണിക്ക് വായനശാല പരിസരത്ത് നിന്നും പുറപ്പെട്ടു, അയ്യപ്പൻകാവ് ബാവലി പ്പുഴയോരെത്തെത്തുകയും, അവിടെ വെച്ച് ഉത്ഘാടന ച്ചടങ്ങോടെ തടയണ നിർമ്മാണവും, പുഴയോര ശുചീകരണവും നടത്തി. ഐ. ടി. ഐ സീനിയർ ഇൻസ്‌ട്രക്ടർ ശ്രീ.പി. പി. പവനന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് പേരാവൂർ ഗവ :ഐ. ടി. ഐ പ്രിൻസിപ്പൽ ശ്രീ.പി. സനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ. യൂനുസ് പാണംബ്രോൻ, ശ്രീമതി. ഷഫീന മുഹമ്മദ്‌, അബ്ദുൽ സലാം. പി (കണ്ണോത്ത് ), മുഹമ്മദ്‌. പി, വേണു പി. വി, രാജേഷ്. വി, ഷിബു. പി. കെ, ബിജു പോൾ, വിജേഷ്. പി, നൗഷാദ്. പി, ശരീക്ക്. ടി. സി, ബഷീർ. പി എന്നിവർ സംസാരിച്ചു.
തടയണ നിർമ്മാണത്തിലും, പുഴയോര ശുചീകരണത്തിലും പേരാവൂർ ഗവ : ഐ. ടി. ഐ പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകരും, 50-ഇൽപ്പരം വിദ്യാർഥികളും, പുഴക്കര വായനശാല പ്രവർത്തകരും, നാട്ടുകാരും സജീവമായി പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്തവർക്ക് വായനശാല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ഭക്ഷണവും നൽകി. തടയണകൾ നിർമ്മിക്കുക വഴി സമീപ പ്രദേശത്തെ കിണറുകളിലെ ജലവിതാനം ഉയർത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Related posts

താലൂക്കാസ്പത്രിയിലെ മുതിർന്ന സ്റ്റാഫിനെ വനിതാ ദിനത്തിൽ ആദരിച്ചു

Aswathi Kottiyoor

ഫര്‍ണിച്ചര്‍ ഷോപ്പില്‍ തീപ്പിടുത്തം

Aswathi Kottiyoor

വോട്ടെണ്ണൽ: മണ്ഡലങ്ങളിലെ അന്തിമ ഫലം.

WordPress Image Lightbox