23.8 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • സർവീസിൽ നിന്ന് വിരമിക്കുന്ന തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പ്രഥമാദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി……………
Peravoor

സർവീസിൽ നിന്ന് വിരമിക്കുന്ന തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പ്രഥമാദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി……………

പേരാവൂർ: തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ നിന്നും ഈ വർഷം വിരമിക്കുന്ന പ്രഥമാധ്യാപകർക്കും എഇഒ മാർക്കും യാത്രയയപ്പ് നല്കി. പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ വച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ തലശ്ശേരി ഡി ഇ ഒ ശ്രീമതി അംബിക എ പി അധ്യക്ഷത വഹിച്ചു. പേരാവൂർ സെന്റ് ജോസഫ് എച്ച്എസ്എസ് മാനേജർ റവ. ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇരിട്ടി എ ഇ ഒ സജീവൻ പി എസ്, കൂത്തുപറമ്പ് എ ഇ ഒ മനോജ് ശങ്കർ, പേരാവൂർ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മാത്യു തുടങ്ങി 22 പ്രഥമാധ്യാപകരാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. മട്ടന്നൂർ എ ഇ ഒ ബാബു മാസ്റ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു. തലശ്ശേരി വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം സെക്രട്ടറി സുധീന്ദ്രൻ മാസ്റ്റര്‍ സ്വാഗതവും ഒ മാത്യു നന്ദിയും പറഞ്ഞു.

Related posts

തരംഗത്തിനിടയിലും പേരാവൂർ യു.ഡി.എഫിനെ കൈവിട്ടില്ല…………

കർക്കടക മാസത്തിലെ ദുരിതപ്പെയ്തിനിടയിലും ഭക്തരുടെ ആധിയകറ്റാൻ വേടൻ എത്തി.

Aswathi Kottiyoor

പേരാവൂർ പഞ്ചായത്ത് നാലാം വാർഡ്‌ ഗ്രാമസഭ യോഗം

Aswathi Kottiyoor
WordPress Image Lightbox