24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • യുഡിഎഫിനോട് കൂറുള്ള പേരാവൂർ
Peravoor

യുഡിഎഫിനോട് കൂറുള്ള പേരാവൂർ

പേ​രാ​വൂ​ർ: സീ​റ്റു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​കും​മു​ന്പ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​രെ​ന്നു വ്യ​ക്ത​മാ​യ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് പേ​രാ​വൂ​ർ. സി​റ്റിം​ഗ് എം​എ​ൽ​എ​യാ​യ കോ​ണ്‍​ഗ്ര​സി​ലെ സ​ണ്ണി ജോ​സ​ഫ് വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞു. അ​ദ്ദേ​ഹം നി​ശ​ബ്ദ​പ്ര​ചാ​ര​ണം തു​ട​ങ്ങു​ക​യും ചെ​യ്തു. അ​തേ​സ​മ​യം എ​ൽ​ഡി​എ​ഫി​ൽ ഏ​തു ക​ക്ഷി​ക്കാ​യി​രി​ക്കും സീ​റ്റ് എ​ന്ന കാ​ര്യ​ത്തി​ൽ​പ്പോ​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. സി​പി​എം മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ൽ സി​പി​ഐ​ക്ക് സീ​റ്റ് വി​ട്ടു​കൊ​ടു​ത്തേ​ക്കും.
ക​ഴി​ഞ്ഞ ര​ണ്ടു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും യു​ഡി​എ​ഫി​ന് ഒ​പ്പം നി​ന്ന മ​ണ്ഡ​ല​മാ​ണ് പേ​രാ​വൂ​ർ. 2016 ൽ 7989 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ണ്ണി ജോ​സ​ഫ് വി​ജ​യി​ച്ച​ത്.
സ്ഥി​ര​മാ​യി ആ​രെ​യും പി​ന്തു​ണ​യ്ക്കാ​ത്ത മ​ണ്ഡ​ല​മാ​ണു പേ​രാ​വൂ​ർ. 1977-ൽ ​മ​ണ്ഡ​ല രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം ന​ട​ന്ന ആ​ദ്യ അ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കെ.​പി. നൂ​റു​ദ്ദീ​നാ​യി​രു​ന്നു വി​ജ​യം. 1980ൽ ​ഇ​ട​തു​സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് നൂ​റു​ദ്ദീ​ൻ ജ​യി​ച്ച​ത്. 1996ൽ ​കോ​ണ്‍​ഗ്ര​സ്-​എ​സി​ലെ കെ.​ടി. കു​ഞ്ഞ​ഹ​മ്മ​ദ് ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി സീ​റ്റ് തി​രി​ച്ചു​പി​ടി​ച്ചു.
2001ൽ ​കു​ഞ്ഞ​ഹ​മ്മ​ദി​നെ കോ​ണ്‍​ഗ്ര​സി​ലെ എ.​ഡി. മു​സ്ത​ഫ തോ​ൽ​പ്പി​ച്ചു. 2006ൽ ​മു​സ്ത​ഫ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സി​പി​എ​മ്മി​ലെ കെ.​കെ. ശൈ​ല​ജ​യും 2011ൽ ​ശൈ​ല​ജ​യെ തോ​ൽ​പ്പി​ച്ചു സ​ണ്ണി ജോ​സ​ഫും സീ​റ്റ് പി​ടി​ച്ചു. 1980ൽ ​കെ.​പി. നൂ​റു​ദ്ദീ​ന് ല​ഭി​ച്ച 14,116 വോ​ട്ടാ​ണ് മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷം. 1982ൽ ​കോ​ണ്‍​ഗ്ര​സ്-​യു സ്ഥാ​നാ​ർ​ഥി പി. ​രാ​മ​കൃ​ഷ്ണ​നെ 126 വോ​ട്ടി​ന് നൂ​റു​ദ്ദീ​ൻ തോ​ൽ​പ്പി​ച്ച​താ​ണ് ചെ​റി​യ ഭൂ​രി​പ​ക്ഷം. ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ മാ​റി​മ​റി​യു​ന്ന പേ​രാ​വൂ​രി​ൽ ബി​ജെ​പി​യും എ​സ്ഡി​പി​ഐ​യും പി​ടി​ക്കു​ന്ന വോ​ട്ടു​ക​ൾ ഫ​ല​ത്തെ സ്വാ​ധീ​നി​ക്കും.
ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ…
ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യും കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ, പേ​രാ​വൂ​ർ, മു​ഴ​ക്കു​ന്ന്, പാ​യം, ആ​റ​ളം, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ വ​രു​ന്ന​ത്. ഇ​തി​ൽ അ​യ്യ​ൻ​കു​ന്ന്, ക​ണി​ച്ചാ​ർ, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന കൊ​ട്ടി​യൂ​രി​ലും എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ആ​റ​ള​ത്തും ര​ണ്ടു മു​ന്ന​ണി​ക​ളും തു​ല്യ​ശ​ക്തി​ക​ളാ​ണ്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ, കേ​ള​കം, പേ​രാ​വൂ​ർ, മു​ഴ​ക്കു​ന്ന്, പാ​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​മാ​ണ്. 2019-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 23,665 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് നേ​ടി​യ​ത്. എ​ന്നാ​ൽ, 2020 ലെ ​ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 13,380 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം എ​ൽ​ഡി​എ​ഫി​ന് ഇ​വി​ടെ ല​ഭി​ച്ചു.
ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തി​ല്ല​ങ്കേ​രി ഡി​വി​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 6980 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. കേ​ര​ള കോ​ൺ​ഗ്ര​സു​ക​ളു​ടെ നി​ർ​ണാ​യ​ക​സ്വാ​ധീ​ന​വും മ​ണ്ഡ​ല​ത്തി​ലു​ണ്ട്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ല​ട​ക്കം സീ​റ്റു​ക​ൾ നേ​ടി​യ എ​സ്ഡി​പി​ഐ​യും ബി​ജെ​പി​യും പേ​രാ​വൂ​രി​ൽ നി​ർ​ണാ​യ​ക​മാ​ണ്.
സാ​ധ്യ​ത​ക​ൾ…
യു​ഡി​എ​ഫി​ൽ സ​ണ്ണി ജോ​സ​ഫ് ത​ന്നെ​യാ​ണ് സ്ഥാ​നാ​ർ​ഥി. എ​ൽ​ഡി​എ​ഫ് ഇ​തു​വ​രെ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഇ​രി​ക്കൂ​ർ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് കെ.​മാ​ണി വി​ഭാ​ഗ​ത്തി​ന് വി​ട്ടു​കൊ​ടു​ത്താ​ൽ സി​പി​ഐ​ക്ക് പേ​രാ​വൂ​ർ സീ​റ്റ് ന​ൽ​കി​യേ​ക്കും.
അ​ങ്ങ​നെ​യെ​ങ്കി​ൽ സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​നി രാ​ജ​യു​ടെ സ​ഹോ​ദ​ര​ൻ കെ.​ടി. ജോ​സ് മ​ത്സ​രി​ച്ചേ​ക്കും. സി​പി​എം മ​ത്സ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. സി​പി​എം ഇ​രി​ട്ടി ഏ​രി​യാ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ, എ​സ്എ​ഫ്ഐ മു​ൻ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് ഡോ.​വി.​ശി​വ​ദാ​സ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും സാ​ധ്യ​താ​പ​ട്ടി​ക​യി​ലു​ണ്ട്. പേ​രാ​വൂ​ർ സീ​റ്റി​ന് ജോ​സ് കെ.​മാ​ണി വി​ഭാ​ഗ​വും ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.
മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യെ ഇ​റ​ക്കി മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സി​പി​എ​മ്മി​ൽ ഒ​രു​വി​ഭാ​ഗം ഉ​ന്ന​യി​ച്ചെ​ങ്കി​ലും നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചി​ല്ല.

മ​ണ്ഡ​ല​വ​ഴി​യി​ൽ-പേരാവൂർ

2016ലെ ​വോ​ട്ടു​നി​ല

ആ​കെ വോ​ട്ട് 1,67,590
പോ​ൾ ചെ​യ്ത​ത് 1,35,702
വി​ജ​യി സ​ണ്ണി ജോ​സ​ഫ്
ഭൂ​രി​പ​ക്ഷം 7,989
സ​ണ്ണി ജോ​സ​ഫ് (കോ​ണ്‍​ഗ്ര​സ്) 65,659
ബി​നോ​യ് കു​ര്യ​ൻ (സി​പി​എം) 57,670
പൈ​ലി വാ​ത്യാ​ട്ട് (ബി​ഡി​ജെ​എ​സ്) 9,129
കെ.​ജെ. ജോ​സ​ഫ് (കോ​ണ്‍. വി​മ​ത​ൻ) 241, പ​ള്ളി​പ്രം പ്ര​സ​ന്ന​ൻ (വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി) 513, പി.​കെ. മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് (എ​സ്ഡി​പി​ഐ) 1,935, രാ​ധാ​മ​ണി നാ​രാ​യ​ണ​കു​മാ​ർ (സ്വ​ത) 63, വി.​ഡി. ബി​ന്‍റോ (സ്വ​ത)-124, സ​ണ്ണി ജോ​സ​ഫ് ക​ല്ല​റ​യ്ക്ക​ൽ (സ്വ​ത) 389, സ​ണ്ണി (സ്വ​ത) 110, ബി​ജോ​യ് കു​ര്യ​ൻ (സ്വ​ത) 214, നോ​ട്ട 458.

Related posts

കോവിഡ് ലോക്ഡൗൺ: റോഡരികിലെ വീട്ടുവളപ്പിൽ ചാരായ നിർമ്മാണം നടത്തിയ തെറ്റുവഴി സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു………….. ….

Aswathi Kottiyoor

പ്രീ പ്രൈമറി താലോലം ക്ലാസ് മൂലകളുടെ ഉപജില്ലാതല ഉദ്ഘാടനം നാളെ

Aswathi Kottiyoor

കോവിഡ് വ്യാപനം: കൂടുതൽ ടെസ്റ്റ് നടന്നത് പേരാവൂരിൽ, കുറവ് കൊട്ടിയൂരിൽ…………

Aswathi Kottiyoor
WordPress Image Lightbox