27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ചെവിടിക്കുന്നില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്.
Peravoor

ചെവിടിക്കുന്നില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്.

പേരാവൂര്‍: ചെവിടിക്കുന്നില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്. കൊട്ടിയൂര്‍ സ്വദേശി കരിപ്പുംകാട്ടില്‍ ജോഷി, ഭാര്യ ജെസി എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. പേരാവൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടിയും മണത്തണ ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം.  കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ  പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധചികിത്സയ്ക്കായി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബൈക്ക് യാത്രികര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Related posts

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

Aswathi Kottiyoor

കുതിക്കുന്ന നാടിനൊപ്പം

Aswathi Kottiyoor

ബസ് യാത്രാ കൺസഷൻ: കാലാവധി നീട്ടി

Aswathi Kottiyoor
WordPress Image Lightbox