24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • പട്ടാപ്പകലും കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ – നാട്ടുകാർ ഭീതിയിൽ……….
Iritty

പട്ടാപ്പകലും കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ – നാട്ടുകാർ ഭീതിയിൽ……….

ഇരിട്ടി : രാത്രി കാലത്തു മാത്രം കാടുവിട്ടു നാട്ടിലിറങ്ങുന്ന കാട്ടാനകൾ പട്ടാപ്പകലും ജനവാസ കേന്ദ്രത്തിൽ സ്വൈരവിഹാരം നടത്തുന്നത് പതിവാകുന്നു. ബുധനാഴ്ച പായം, ആറളം,മുഴക്കുന്ന്
മേഖലയെ ഭീതിയിലാഴ്ത്തി ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ വൈകുന്നേരം 5 മണിയോടെയാണ് വനപാലകർ തുരത്തി ആറളം ഫാം മേഖലയിലേക്ക് വിട്ടത്. ഒരു പകല്‍ മുഴുവന്‍ കാട്ടാന ആറളം പുഴക്കരയില്‍ തമ്പടിച്ചത് നാട്ടുകാരെ ഭീതിയിലാഴ്ത്തി.
ആറളം ഫാമില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകളാണ് രാത്രികാലങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ഇറങ്ങിയ കാട്ടാന ആറളം ഫാമും കടന്ന് പത്ത് കിലോമീറ്റര്‍ ദൂരെ ഉള്ള പായത്ത് വരെ എത്തി തിരിച്ച് പൂതക്കുണ്ടിലെ പുഴയോരത്തുള്ള പുറമ്പോക്കിലെ പൊന്തക്കാടുകള്‍ക്കിടയില്‍ തമ്പടിച്ചു. വിവരം അറിയിച്ചതിനെത്തുടർന്ന് വനപാലക സംഘം രാവിലെ മുതല്‍ തന്നെ കാട്ടാനയെ നിരീക്ഷിച്ചു വന്നു . വൈകിട്ട് നാല് മണിയോടെ ആറളം പാലത്തിന് സമീപത്തെത്തിയ കാട്ടാനയെ തുരത്തുവാനുള്ള ശ്രമം ഇവർ ആരംഭിച്ചു. ഇതേ സമയം ആറളം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിടുകയും വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ പോവുന്നതും ഭീതിയുണർത്തി. ഇതിനിടെ കാട്ടന പുഴകടന്ന്‌ അയ്യപ്പന്‍കാവ് മേഖലയിലേക്ക് നീങ്ങി. തുടര്‍ന്ന് വീണ്ടും ഇതേ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തി. ഇവിടെ നിന്നും വീണ്ടും തുരത്താന്‍ ശ്രമിക്കുന്നതിനിടെ പുഴയോരത്തെത്തിയ പോത്തനെ കാട്ടാന ആക്രമിക്കാനുള്ള ശ്രമവും നടത്തി . തുടര്‍ന്ന് ആറളം പുഴയിലൂടെ കാപ്പുംകടവ് വഴി ആറളം ഫാമിലേക്ക് പോയതോടെയാണ് ജനങ്ങൾക്ക് ആശ്വാസമായത്. ജനങ്ങളെ നിയന്ത്രിക്കാൻ ആറളം പോലീസും സ്ഥലത്തു എത്തിയിരുന്നു. ആറളം ഫാമിലാണ് കാട്ടാനക്കൂട്ടം തമ്പടിച്ചു കിടക്കുന്നത് . ഇവ ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ് . ഏതു നേരവും ഇവ വീണ്ടും ജനവാസകേന്ദ്രത്തിൽ എത്തുമെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും ഉറക്കം നഷ്ടപ്പെട്ട ജനങ്ങളിലെ ഭീതി അകറ്റുന്നതിനും വനംവകുപ്പ് അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും മേഖലയിലെ ജനങ്ങളും ജനപ്രതിനിധികളും ശക്തമായി ആവശ്യപ്പെട്ടു.

Related posts

ആറളം ഫാം – ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സ നടത്തുവാൻ എക്സൈസ്

Aswathi Kottiyoor

ഇരിട്ടി പുഴയിൽ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

കെ എസ് ഇ പി എ ഇരിട്ടി താലൂക്ക് ആറാമത് വാർഷിക യോഗം

Aswathi Kottiyoor
WordPress Image Lightbox