24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകത്തെ ആൽബിനു൦ അരുണു൦ ഇരിട്ടിയിലെ ഷഹനാദു൦ കാർഷിക മേളയിൽ എത്തിയത് കാളവണ്ടിയിൽ………..
Kelakam

കേളകത്തെ ആൽബിനു൦ അരുണു൦ ഇരിട്ടിയിലെ ഷഹനാദു൦ കാർഷിക മേളയിൽ എത്തിയത് കാളവണ്ടിയിൽ………..

കണ്ണൂർ : ടൗൺസ്ക്വയറിൽ ജില്ലാപഞ്ചായത്തും കൃഷിവകുപ്പും ചേർന്ന് നടത്തുന്ന കാർഷികമേളയിൽ കാളവണ്ടിയിൽ വന്ന മൂന്നുയുവാക്കൾ ശ്രദ്ധേയമായി. കാളച്ചക്കിലാട്ടിയ വെളിച്ചെണ്ണയും എള്ളെണ്ണയുമായാണ് ഇവരുടെ വരവ്.കേളകത്തെ ആൽബിൻ, അരുൺ, ഇരിട്ടിയിലെ ഷഹനാദ് എന്നിവരാണ് കാളവണ്ടിയിൽ എത്തിയിരിക്കുന്നത്. കിളിയന്തറയിലെ ഗൃഹജ്യോതി ഗോശാലയുടെ കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്. കർണാടകത്തിൽ പോയി കാളവണ്ടി ഓടിക്കാനും ചക്കിൽ കാളകളെ ഉപയോഗിക്കേണ്ടതിനെക്കുറിച്ചും പരിശീലനം നേടിയിട്ടുണ്ട് ഇവർ.മഞ്ചേശ്വരത്തുനിന്ന്‌ പുറപ്പെട്ട് എല്ലാ ജില്ലകളിലും കാളകളെയുംകൊണ്ട് പര്യടനം നടത്തുകയാണ് ഇവരുടെ ലക്ഷ്യം. സൗകര്യമുള്ള സ്ഥലങ്ങളിൽ ചക്കുണ്ടാക്കി തത്‌സമയം എണ്ണ എടുക്കുന്നത് കാട്ടിക്കൊടുക്കും. ടൗൺ സ്ക്വയറിൽ സൗകര്യം കുറവായതിനാൽ അതില്ല. നേരത്തേ കിളിയന്തറയിൽനിന്ന് ചക്കിലാട്ടി കൊണ്ടുവന്ന എണ്ണ വിൽക്കുകയാണിവിടെ. അരലിറ്റർ വെളിച്ചെണ്ണയ്ക്ക് 250 രൂപയും എള്ളെണ്ണയ്ക്ക് 350 രൂപയുമാണ് വില.

Related posts

അബ്കാരി കേസുകളിൽ പ്രതിയായ നീണ്ടു നോക്കി ഒറ്റപ്ലാവ് സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു

Aswathi Kottiyoor
WordPress Image Lightbox