22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഉയർന്ന താപനില; സുരക്ഷാമുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണസമിതി…………..
Kerala

സംസ്ഥാനത്ത് ഉയർന്ന താപനില; സുരക്ഷാമുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണസമിതി…………..

തിരുവനന്തപുരം:സംസ്ഥാനത്തെ അന്തരീക്ഷ താപനില വര്‍ധിക്കുന്നു. 35.37 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്ത് നിലവിലെ ഉയര്‍ന്ന താപനില. ഈ മാസം അഞ്ച് ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവുകൂടുതല്‍ ചൂട് അനുഭവപ്പെട്ടത് കേരളത്തിലാണ്. കണ്ണൂര്‍, കോട്ടയം, പുനലൂര്‍, ആലപ്പുഴ മേഖലകളിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍
സംസ്ഥാന ദുരന്തനിവാരണസമിതി സുരക്ഷാമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജനങ്ങള്‍ പകല്‍ 11 മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, പുറത്തേക്കിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക, നിര്‍ജലീകരണമുണ്ടാവുന്ന മദ്യം, കാപ്പി, ചായ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക, കുടിവെള്ളം കരുതുക, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Related posts

റഷ്യന്‍ വാക്‌സിനും ഇന്ത്യ 
അനുമതി നല്‍കുന്നു; 12 ലക്ഷം ഡോസിന്റെ കുറവ്‌

Aswathi Kottiyoor

പ്ലസ്‌വൺ പ്രവേശന നടപടികൾ ; ഒഴിവുള്ള സീറ്റിൽ സ്‌പോട്ട്‌ അഡ്‌മിഷൻ , പ്രവേശനം 21 വരെ

Aswathi Kottiyoor

ബഫർസോൺ: സുപ്രീം കോടതി വിധിയിൽ കേരളം മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യും

Aswathi Kottiyoor
WordPress Image Lightbox