24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രണ്ടര ലക്ഷം ലൈഫ് മിഷൻ വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ പോളിസി സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നാളെ (24)
Kerala

രണ്ടര ലക്ഷം ലൈഫ് മിഷൻ വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ പോളിസി സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നാളെ (24)

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയായ ലൈഫിന്റെ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ (നഗരം/ഗ്രാമം)-ലൈഫ് പദ്ധതിയിലും വിവിധ വകുപ്പുകൾ മുഖേന നിർമ്മിച്ചതുമായ 2,50,547 വീടുകൾക്ക്  ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നു. സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ യൂണൈറ്റഡ് ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത്.
ഒരു വീടിന് മൂന്ന് വർഷത്തേക്ക് പ്രീമിയം തുകയായ 349 പ്രകാരം 2,50,547 വീടുകൾക്ക് ആകെ 8,74,40,903 രൂപ ലൈഫ് മിഷൻ ഒരുമിച്ച് അടയ്ക്കും.  ഇത്തരത്തിൽ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന ആദ്യ വീടിന്റെ പോളിസി സർട്ടിഫിക്കറ്റ് വിതരണം 24ന് ഉച്ചയ്ക്ക് 12 ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിക്കും. സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും.

Related posts

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ഓ​ൺ​ലൈ​നാ​യി പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യം

Aswathi Kottiyoor

പുതുവത്സര പിറവിയിൽ നോവായി വാഹനാപകടങ്ങൾ; സംസ്ഥാനത്ത് എട്ടുമരണം

Aswathi Kottiyoor

കോവിഡ് പ്രതിരോധം : ജി​ല്ല​ക​ളി​ൽ സ​ന്പ​ർ​ക്കാ​ന്വേ​ഷ​ണത്തിനു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox