24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ക​ല്ലു​മു​ട്ടി​യി​ൽ മ​ൾ​ട്ടി​പ്ല​ക‌്സ‌് തി​യേ​റ്റ​ർ നി​ർ​മി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ചു
Iritty

ക​ല്ലു​മു​ട്ടി​യി​ൽ മ​ൾ​ട്ടി​പ്ല​ക‌്സ‌് തി​യേ​റ്റ​ർ നി​ർ​മി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ചു

ഇ​രി​ട്ടി: ക​ല്ലു​മു​ട്ടി​യി​ൽ സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മ​ൾ​ട്ടി​പ്ല​ക‌്സ‌് തി​യേ​റ്റ​ർ നി​ർ​മി​ക്കാ​ൻ കി​ഫ‌്ബി​യി​ൽ നി​ന്ന‌് 5.7 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പാ​യം പ​ഞ്ചാ​യ​ത്ത‌് പ​ദ്ധ​തി​യി​ലാ​ണ‌് അ​ത്യാ​ധു​നി​ക ഇ​ര​ട്ട തി​യേ​റ്റ​ർ നി​ർ​മി​ക്കു​ക. പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ൺ​പ​ത‌് സെ​ന്‍റ് സ്ഥ​ല​ത്ത‌് ഷോ​പ്പിം​ഗ് മാ​ൾ സ​മു​ച്ച​യം നി​ർ​മാ​ണം ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി. ഇ​രി​ട്ടി പു​ഴ​യോ​ര​ത്തെ സ്ഥ​ല​ത്താ​ണ‌് ബ​ഹു​നി​ല മ​ന്ദി​രം നി​ർ​മി​ച്ച​ത‌്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട‌് സൊ​സൈ​റ്റി​യാ​ണ‌് കെ​ട്ടി​ടം പ​ണി​ത​ത‌്. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു നി​ല കെ​എ​സ‌്എ​ഫ‌്ഡി​സി​ക്ക‌് തി​യേ​റ്റ​ർ നി​ർ​മി​ക്കാ​ൻ ന​ൽ​കി. ഇ​ന്‍റീ​രി​യ​ർ, തി​യേ​റ്റ​ർ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കാ​നാ​ണ‌് ഫ​ണ്ട‌് അ​നു​വ​ദി​ച്ച​ത‌്. ആ​റു മാ​സ​ത്തി​ന​കം തി​യേ​റ്റ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും. ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ തി​യേ​റ്റ​ർ ആ​ദ്യ​മാ​യി ഒ​രു​ക്കി​യ പ​ഞ്ചാ​യ​ത്താ​യി പാ​യം മാ​റു​മെ​ന്ന‌് മു​ൻ പ​ഞ്ചാ​യ​ത്ത‌് പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ശോ​ക​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് പി.​ര​ജ​നി, വൈ​സ‌് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ‌്കു​മാ​ർ, സെ​ക്ര​ട്ട​റി ടി.​ഡി. തോ​മ​സ‌് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

വിറക് പുരയിൽ ഒളിപ്പിച്ച നാടൻ തോക്ക് കണ്ടെത്തി

Aswathi Kottiyoor

ഇരിട്ടി നഗരസഭ വികസ സെമിനാർ നടത്തി

Aswathi Kottiyoor

വള്ളിത്തോട് ടൗണിൽ കലുങ്കിന്റെ സ്ളാബ് തകരുന്നത് നാലാം തവണ

Aswathi Kottiyoor
WordPress Image Lightbox