22.7 C
Iritty, IN
September 19, 2024
  • Home
  • Iritty
  • ഉളിക്കൽ പഞ്ചായത്ത് പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി……….
Iritty

ഉളിക്കൽ പഞ്ചായത്ത് പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി……….

ഇരിട്ടി: ഉളിക്കൽ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ആദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. എം എൽ എ കെ.സി. ജോസഫ് ശിലാ ഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായ്ക് റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, എൻ.പി. ശ്രീധരൻ, ആയിഷ ഇബ്രാഹീം, ബേബി തോലാനി, ചാക്കോ പാലക്കലോടി, അഷ്‌റഫ് പാലിശ്ശേരി, മാത്യു ഐസക്, എൻ എച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽ കുമാർ, ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ .പി.പി. രവീന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അലക്‌സാണ്ടർ , മുൻ വൈസ് പ്രസിഡന്റ് ഷാജി പൂപ്പള്ളിൽ ബാബു രാജ് ഉളിക്കൽ, സി.കെ. സതീശൻ, പഞ്ചായത്ത് സിക്രട്ടറി ബാബു ജോസഫ് എന്നിവർ സംസാരിച്ചു. ഉളിക്കൽ പഞ്ചായത്തു പ്രസിഡന്റ് പി.സി. ഷാജി സ്വാഗതവും കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ . രഞ്ജിത്ത് മാത്യു നന്ദിയും പറഞ്ഞു.

Related posts

കീഴ്പ്പള്ളി സ്വദേശി കോട്ടയത്ത് ബസ്സിടിച്ചു മരിച്ചു

Aswathi Kottiyoor

നാടൻ പെരുമയുണർത്തി കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ ഓണാഘോഷം.

Aswathi Kottiyoor

മലബാര്‍ എക്‌സ്‌പോ 24 മുതല്‍

Aswathi Kottiyoor
WordPress Image Lightbox