ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് കൂടുതല്‍ അധികാരം നല്കി ബാലാവകാശ നീതി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികളുടെയും ശിശു സംരക്ഷണ സമിതികളുടെയും നിരീക്ഷണ ചുമതല ജില്ലാ മജിസ്ട്രേറ്റിനാകും.
കുട്ടികളുടെ ദത്തുമായി ബന്ധപ്പെട്ട മേല്‍നോട്ടവും ജില്ലാ മജിസ്ട്രേറ്റിന്റെ നിയന്ത്രണത്തില്‍ വരും. ശിശുക്ഷേമ സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് കര്‍ശന വ്യവസ്ഥങ്ങളുണ്ടാകും.
ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്കാന് കഴിയൂ. കുട്ടിക്കടത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നവര്‍, ലഹരി മരുന്ന് ഉപയോഗിക്കുന്നവര്‍, മാതാ പിതാക്കള്‍ ഉപേക്ഷിച്ചവര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ പ്രത്യേക പരിഗണനയും പരിരക്ഷയും വേണ്ട ഗണത്തില്‍ ഉള്‍പ്പെടുത്തും.