24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജി.പി.എസ്. വാഹന ട്രാക്കിംഗ് മാനേജ്‌മെന്റ് സംവിധാനം ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 17)
Kerala

ജി.പി.എസ്. വാഹന ട്രാക്കിംഗ് മാനേജ്‌മെന്റ് സംവിധാനം ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 17)

പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമം അനുശാസിക്കും വിധം ജി.പി.എസ് വാഹന ട്രാക്കിംഗ് മാനേജ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുന്നു. ഇതിന്റെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ ഇന്ന് (ഫെബ്രുവരി 17) ഉച്ചയ്ക്ക് രണ്ടിന് ഓൺലൈനിൽ നിർവഹിക്കും. വലിയതുറ സപ്ലൈകോ ഗോഡൗണിൽ നടക്കുന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ വിശിഷ്ടാതിഥിയായിരിക്കും.
ഭക്ഷ്യധാന്യം കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സുതാര്യത ഉറപ്പാക്കാനും ജി.പി.എസ്. വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം സഹായിക്കും. എഫ്.സി.ഐ ഗോഡൗൺ, സി.എം.ആർ മില്ലുകൾ എന്നിവയിൽ നിന്ന് സപ്ലൈകോ ഇടക്കാല സംഭരണ സ്ഥലങ്ങളിലേക്കും (എൻ.എഫ്.എസ്.എ ഗോഡൗൺ), ഇടക്കാല സംഭരണ സ്ഥലങ്ങളിൽ നിന്ന് റേഷൻ കടകളിലേക്കും കാലതാമസമില്ലാതെ മുൻനിശ്ചയിച്ച റൂട്ടുകളിലൂടെത്തന്നെ പോകുന്നുണ്ടെന്നും ഉറപ്പാക്കാനാവും. ജി.പി.എസ്. സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ വാഹനങ്ങളുടെ കൃത്യമായ അവസ്ഥയും സ്ഥാനവും അറിയാൻ വകുപ്പിന് തത്സമയ എസ്.എം.എസ്. ലഭിക്കും.
സിവിൽ സപ്ലൈസ് വകുപ്പ് മേധാവികൾ, കേന്ദ്ര കാര്യാലയത്തിലെ മേധാവികൾ, മേഖലാ മാനേജർമാർ, സപ്ലൈ ഓഫീസർമാർ എന്നിവർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങളുടെ ചലനം നിരീക്ഷിക്കാനുള്ള സംവിധാനവും കേന്ദ്ര മോണിറ്ററിങ് സംവിധാനവുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ജി.പി.എസ്. സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാൻ സി-ഡാക്കിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

Related posts

കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ അനുമതി ഒരുവർഷം കൂടി

വെള്ളത്തിന്റെ നിരക്ക് ഏപ്രിൽ 1 മുതൽ കൂടും.

Aswathi Kottiyoor

തലശ്ശേരിയിൽ കഞ്ചാവ് കേസ് പ്രതികൾ എക്സൈസ് ഓഫീസ് അടിച്ചു തകർത്തു –

Aswathi Kottiyoor
WordPress Image Lightbox