23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ പുതിയ റേഷൻ കാർഡിന്റെ നിറം ബ്രൗൺ………..
Kerala

സംസ്ഥാനത്തെ പുതിയ റേഷൻ കാർഡിന്റെ നിറം ബ്രൗൺ………..

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ റേഷൻ കാർഡിന്റെ നിറം ബ്രൗൺ. പുതുതായി രൂപീകരിച്ച എൻപി (ഐ) (പൊതുവിഭാഗം സ്ഥാപനം) എന്ന വിഭാഗത്തിനുള്ളതാണ് ഈ കാർഡ്.

ഇതു മുൻഗണനാ വിഭാഗം കാർഡ് അല്ല. ഈ കാർഡ് വ്യക്തികൾക്കാണ് നൽകുക. റേഷൻ പെർമിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, അഗതിമന്ദിരങ്ങൾ, ആശ്രമങ്ങൾ, ക്ഷേമാശുപത്രികൾ, ക്ഷേമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക്‌ വേണ്ടിയുള്ളതാണ് ഈ കാർഡ്.

രാജ്യത്തുള്ള ഒരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ലാത്ത വ്യക്തികൾക്കു പൊതുവിതരണ സമ്ബ്രദായ പ്രകാരമുള്ള റേഷൻ വിഹിതം ലഭിക്കുന്നതിനായാണു പുതിയ വിഭാഗം രൂപീകരിച്ചത്.ഈ കാർഡുകൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ പ്രതിമാസം 2 കിലോ അരി, ലഭ്യതയ്ക്ക് അനുസരിച്ച്‌ ഒരു കിലോ ആട്ട എന്നിവ നൽകും. ഈ വർഷം മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ വിതരണം ചെയ്യുന്ന സ്പെഷൽ അരിയിൽ 2 കിലോ വീതം ഈ കാർഡ് ഉടമകൾക്കു ലഭിക്കും.

ഇത്തരത്തിൽ ഏതെങ്കിലും സ്ഥാപനങ്ങൾക്ക് കീഴിൽ കഴിയുന്നവരാണെങ്കിൽ കാർഡിനായി അപേക്ഷിക്കുമ്ബോൾ സ്ഥാപന മേലധികാരി നൽകുന്ന സത്യപ്രസ്താവനയ്ക്ക് ഒപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.

 

Related posts

യാനങ്ങൾക്ക് ആവശ്യമുള്ള മണ്ണെണ്ണ കിട്ടുന്നില്ല; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

Aswathi Kottiyoor

കോ​വി​ഡ്: ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

കേ​ന്ദ്രം റാ​ഗി ല​ഭ്യ​മാ​ക്കി​യാ​ൽ റേ​ഷ​ൻ​ക​ട വ​ഴി റാ​ഗി​പ്പൊ​ടി ന​ൽ​കും: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox