24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ സംസ്ഥാനതല പാസ്സിംഗ് ഔട്ട് 16ന്
Kerala

സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ സംസ്ഥാനതല പാസ്സിംഗ് ഔട്ട് 16ന്

സംസ്ഥാനതല പരിശീലനം പൂർത്തിയാക്കിയ 2400 സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ പാസ്സിംഗ് ഔട്ട് 16ന് രാവിലെ ഒൻപതിന് ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സല്യൂട്ട് സ്വീകരിക്കും. അഗ്നിരക്ഷാസേന ഡയറക്ടർ ജനറൽ ഡോ.ബി.സന്ധ്യ, ഡയറക്ടർ(ടെക്‌നിക്കൽ) എം.നൗഷാദ്, ഡയറക്ടർ (ഭരണം) അരുൺ അൽഫോൺസ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. 14 ജില്ലകളിൽ നിന്ന് ഏകദേശം 150 വീതം 2400 സിവിൽ ഡിഫൻസ് വോളന്റിയർമാരാണ് സംസ്ഥാനതല പരിശീലനം പൂർത്തിയാക്കിയത്.
തദ്ദേശവാസികൾക്ക് ദുരന്തനിവാരണ പരിശീലനം നൽകുകയും പ്രവർത്തനം സംസ്ഥാന തലത്തിൽ ഏകോപിപ്പിക്കുകയാണ് സിവിൽ ഡിഫൻസിന്റെ ലക്ഷ്യം. തെരഞ്ഞെടുത്ത 6200 പേർക്ക് പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രത്യേക പാഠ്യപദ്ധതികൾ തയ്യാറാക്കിയാണ് ക്ലാസ്സുകളും പ്രായോഗിക പരിശീലനവും നൽകിയത്. പ്രഥമ ശുശ്രൂഷ, ദുരന്തനിവാരണം, അപകട പ്രതികരണം, അഗ്നിബാധാ നിവാരണം, തിരച്ചിൽ രക്ഷാപ്രവർത്തനം, ജലരക്ഷ എന്നീ വിഷയങ്ങളിലായാണ് പ്രധാനമായും പരിശീലനം നൽകിയത്.

Related posts

16 കോ​ടി ഒ​ന്നാം സ​മ്മാ​നം; വ​രു​ന്നു ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ബം​പ​ർ

Aswathi Kottiyoor

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ കേഡറുമായി കേരളാ പൊലീസ്

Aswathi Kottiyoor

സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox