24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ചു
Kerala

ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ചു

സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് യാത്രാനുവാദം നൽകണമെന്ന് സംസ്ഥാനം  ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി കാരണം ഇന്ത്യയിൽ നിന്നു സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബായ് വഴി യാത്ര പുറപ്പെട്ടവരാണ് കുടുങ്ങിപ്പോയത്. ദുബായിൽ 14 ദിവസത്തെ ക്വാറന്റയിൻ കഴിഞ്ഞ മലയാളികൾക്കാണ് സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം ബുദ്ധിമുട്ട് ഉണ്ടായത്. ഇക്കൂട്ടർക്ക് താമസം, ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുക, സന്ദർശന വിസാ കാലാവധി കഴിഞ്ഞവർക്ക് നീട്ടി നല്കുക, യാത്രാനുവാദം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന പക്ഷം കേരളത്തിലേക്ക് മടങ്ങാനുള്ള സൗകര്യം സജ്ജമാക്കുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ:കെ. ഇളങ്കോവൻ, യു.എ.ഇ.യിലെ ഇന്ത്യൻ അമ്പാസിഡർക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്.

Related posts

സർക്കാർ നിർദേശം കൈത്തറി മേഖലയ്‌ക്ക്‌ പുത്തനുണർവ്‌

Aswathi Kottiyoor

വിമുക്തി മിഷൻ വാർഡുതല ഡ്രഗ് ഒബ്‌സർവറെ നിയമിക്കും

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു; ര​ണ്ട് മ​ര​ണം

Aswathi Kottiyoor
WordPress Image Lightbox