24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • തിങ്കളാഴ്ച 15,915 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു
Kerala

തിങ്കളാഴ്ച 15,915 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

സംസ്ഥാനത്ത് തിങ്കളാഴ്ച 15,915 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 285 വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് വാക്‌സിൻ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ (80) വാക്‌സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 11, എറണാകുളം 62, ഇടുക്കി 8, കണ്ണൂർ 9, കാസർഗോഡ് 10, കൊല്ലം 13, കോട്ടയം 15, കോഴിക്കോട് 11, മലപ്പുറം 26, പാലക്കാട് 12, പത്തനംതിട്ട 5, തിരുവനന്തപുരം 80, തൃശൂർ 23 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (4065) വാക്‌സിൻ സ്വീകരിച്ചത്. ആലപ്പുഴ 259, എറണാകുളം 4065, ഇടുക്കി 301, കണ്ണൂർ 807, കാസർഗോഡ് 979, കൊല്ലം 826, കോട്ടയം 942, കോഴിക്കോട് 642, മലപ്പുറം 798, പാലക്കാട് 965, പത്തനംതിട്ട 322, തിരുവനന്തപുരം 3510, തൃശൂർ 1499 എന്നിങ്ങനെയാണ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,12,237 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്.

Related posts

മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദർശനത്തിനായി പുറപ്പെട്ടു; ആദ്യ സന്ദർശനം നോർവേയിൽ

Aswathi Kottiyoor

അമ്പലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; 5 യുവാക്കൾക്ക് ദാരുണാന്ത്യം.*

Aswathi Kottiyoor

കെ യു ആർ ടി സി ബസുകൾ സംസ്ഥാന സർക്കാരിന് കടുത്ത ബാധ്യത; ഘട്ടഘട്ടമായി ഒഴിവാക്കുകയാണെന്ന് ഗതാഗതമന്ത്രി

Aswathi Kottiyoor
WordPress Image Lightbox