24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കുന്നോത്ത് ആദിവാസിയുടെ വീട് ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നിക്കിയ സംഭവം വൻ വിവാദമാകുന്നു: രാഷ്ടീയ ഗുഢാലോചന അന്വേഷിക്കണമെന്ന് ബി ജെ പി യും കോൺഗ്രസും
Iritty

കുന്നോത്ത് ആദിവാസിയുടെ വീട് ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നിക്കിയ സംഭവം വൻ വിവാദമാകുന്നു: രാഷ്ടീയ ഗുഢാലോചന അന്വേഷിക്കണമെന്ന് ബി ജെ പി യും കോൺഗ്രസും

ഇരിട്ടി: പായം പഞ്ചായത്തിലെ കുന്നോത്ത് ആദിവാസിയുടെ വീട് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കിയ സംഭവം വൻ രാഷ്ടീയ വിവാദമായി മാറുന്നു. ക്രഷർ ഉടമയ്ക്കുവേണ്ടിയാണ് വീട് പൊളിച്ചതെന്നും ഇതിനു പിന്നിലെ രാഷ്ട്രീയ ഗുഢാലോചന അന്വേഷിക്കണമെന്നും പൊളിച്ച വീട് അവിടെ തന്നെ പുനൽ നിർമ്മിക്കണമെന്ന ആവശ്യവുമായി ബി ജെ പി യും കോൺഗ്രസും രംഗത്തു വന്നു. വീട് പൊളിച്ച സംഭവത്തിൽ ക്രഷർ ഉടമക്കും ജെ സി ബി ഡ്രൈവർക്കും ഉൾപ്പെടെ മൂന്ന് പേർ്‌ക്കെതിരെ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാതിരുന്ന പോലീസ് കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കുന്നോത്ത് ബെൻഹില്ലിന് സമീപത്തെ ജാനുവിന്റെ വീടാണ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. സർക്കാർ പതിച്ചു നൽകിയ സ്ഥലത്ത് സർക്കാർ നിർമ്മിച്ചു നല്കിയ വീടാണിത്. സമീപത്ത് നിർമ്മാണം നടക്കുന്ന ക്രഷറിന് ദൂര പരിധിക്കുള്ളിൽ വരുന്ന വീട് തടസ്സമാണെന്ന് കണ്ടതിനെ തുടർന്നാണ് പൊളിച്ച് നീക്കിയതെന്നാണ് ജാനുവിന്റെ ബന്ധുക്കളുടെ പരാതി. ജാനു കഴിഞ്ഞ ദിവസം മരിച്ചു പോയിരുന്നു. മക്കളില്ലാത്ത ജാനുവിന് സഹായിയായി നിന്ന ഒരു സ്ത്രീയാണ് ഇവിടെ താമസിച്ചിരുന്നത്. ഇവർ പണിക്ക് പോയ സമയത്താണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വീട് തകർത്തത്.
സമീപത്തെ വൻ കുന്നിടിച്ച് നിർമ്മാണ പ്രവർത്തി നടക്കുന്ന ക്രഷറിന് ലൈസൻ ലഭിക്കുന്നതിന് ദൂര പരിധി പ്രശ്നമായതിനാൽ അത് മറികടക്കാനായി ഉന്നത രാഷ്്ടീയ ബന്ധം ഉപയോഗിച്ച് എഴുത്തും വായനയും അറിയാത്ത അവശനിലയിലായ ജാനുവിൽ നിന്നും നേരത്തെ ചില കടലാസിൽ ഒപ്പിട്ടു വാങ്ങിയാണ് ഗൂഢാലോചന നടന്നതെന്നാണ് ആരോപണം. ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ .ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘം പൊളിച്ച വീടും ക്രഷർ നിർമ്മാണ പ്രദേശവും സന്ദർശിച്ചു. അവിടെ നടക്കുന്ന നിർമ്മാണ പ്രവ്യത്തിയും കുന്നിടിക്കലും ഇവർ തടഞ്ഞു. വീട് പൊളിച്ചു നീക്കിയത് ക്രഷർ ഉടമയ്ക്ക് വേണ്ടിയാണെന്ന് എൻ. ഹരിദാസൻ ആരോപിച്ചു. വീട് പൊളിച്ച സ്ഥലത്ത് പുതിയ വീട് നിർമ്മിക്കുന്നത് വരെ പ്രതിഷേധം തുടരും. അനധികൃത ക്രഷർ നിർമ്മാണത്തിന് അനുമതി കിട്ടുന്നതിനുള്ള ഗുഢാലോചന നടന്നത് മുൻ പായം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ്. വീട് പൊളിച്ചവർക്കെതിരെയും ഗുഢാലോചന നടത്തിയവർക്കെതിരെയും ജമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി ദേശീയ സമിതി അംഗം പി.കെ. വേലായുധൻ, വി.വി ചന്ദ്രൻ, ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, മനോഹരൻ വായോറ, സി.ബാബു, പ്രിജേഷ് അളോറ, രാജൻ പുതുക്കുടി, സുമേഷ് കോളാരി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.സണ്ണിജോസഫ് എം.എൽ.എ , ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ..വേലായുധൻ , പായം ഗ്രാമപഞ്ചായത്ത് അംഗം ഷൈജൻ ജേക്കബ് ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ്്, യൂത്ത് കോൺഗ്രസ് നേതാവ് റെയീസ് കണിയാറക്കൽ എന്നിവർ സ്ഥലം സന്ദർശിച്ചു. ക്രഷറിന് ലൈസൻസ് കിട്ടുന്നതിന്‌ വേണ്ടിയാണ് വീട് പൊളിച്ചു നീക്കിയതെന്നും ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്നും എൽ എൽ എ ആവശ്യപ്പെട്ടു. ജനവാസ മേഖലയിൽ ക്രഷർവരുന്നതിനെതിരെ നേരത്തെ തന്നെ നാട്ടുകാരുടെ എതിർപ്പും പരാതിയും ഉണ്ടായിരുന്നു. എന്നിട്ടും നിർമ്മാണം ആരംഭിച്ചതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.

Related posts

കോളയാട് സെൻ്റ് കോർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ പരേതനായ അധികാരത്തിൽ ഫിലിപ്പിൻ്റെ ഭാര്യ പുത്തലം ഇരുൾ പറമ്പിലെ വിജി അധികാരത്തിൽ നിര്യാതയായി……….

Aswathi Kottiyoor

ഇരിട്ടി താലൂക്കാശുപത്രി ശോച്യാവസ്ഥ: യൂത്ത് ലീഗ് പ്രതിഷേധ ധർണ നടത്തി

Aswathi Kottiyoor

തേങ്ങമുട്ട് ചടങ്ങു് നടന്നു

Aswathi Kottiyoor
WordPress Image Lightbox