24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഐ. ടി മേഖലയിലും കൂടുതൽ തൊഴിൽ അവസരം: മുഖ്യമന്ത്രി
Kerala

ഐ. ടി മേഖലയിലും കൂടുതൽ തൊഴിൽ അവസരം: മുഖ്യമന്ത്രി

ഐ. ടി മേഖലയിലും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സ്റ്റാർട്ടപ്പുകളുടെ എണ്ണം 300ൽ നിന്ന് 2900 ആയി വർധിച്ചു. സ്റ്റാർട്ടപ്പുകൾക്കുള്ള കോർപ്പസ് ഫണ്ട് മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്നില്ല. 739 കോടി രൂപ ഈ സർക്കാരിന്റെ കാലത്ത് കോർപ്പസ് ഫണ്ട് നൽകി കഴിഞ്ഞു. 57,000 ചതുരശ്ര അടിയായിരുന്ന പശ്ചാത്തല സൗകര്യം നാലു ലക്ഷം ചതുരശ്ര അടിയായി ഉയർന്നു. ഇക്കാലയളവിൽ 30,000 ത്തിലധികം അഭ്യസ്തവിദ്യർക്ക് സ്റ്റാർട്ടപ്പുകൾ നേരിട്ട് തൊഴിൽ നൽകി.
ചെറുകിട തൊഴിൽ സംരംഭങ്ങൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 10,177 ആയിരുന്നു. ഈ സർക്കാരിന്റെ കാലത്ത് പുതുതായി 30,176 തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു. ഈ മേഖലയിൽ 82,000 തൊഴിലവസരങ്ങളായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നതെങ്കിൽ ഈ സർക്കാർ ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ആദ്യഘട്ട 100 ദിന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 1,16,440 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി.

Related posts

ബസ്, ഓട്ടോ ചാര്‍ജ് വര്‍ധന തിങ്കളാഴ്ചയ്ക്കു ശേഷം, വിദ്യാർഥിനിരക്കും കൂട്ടണമെന്ന് ഉടമകൾ

Aswathi Kottiyoor

ഈ മാസത്തെ റേഷൻ വിതരണം ഇന്ന് (മെയ് 6) മുതൽ

പച്ചക്കറി വാഹനങ്ങളിൽ ബീഡി കടത്ത്: നികുതി വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങി

Aswathi Kottiyoor
WordPress Image Lightbox