27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഗാന്ധിയൻ സമര പോരാളി രാജഗോപാലിനെ കാണാൻ ചെന്നിത്തലയെത്തി……….
Iritty

ഗാന്ധിയൻ സമര പോരാളി രാജഗോപാലിനെ കാണാൻ ചെന്നിത്തലയെത്തി……….

ഇരിട്ടി: ഗാന്ധിയൻ സമര പോരാളിയും ദേശിയ ഏകതാ പരിഷത്ത് സ്ഥാപക നേതാവുമായ പി.വി രാജഗോപാലിനെ കാണാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി നടക്കുന്ന പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പാനൂരിലെ സ്വീകരണത്തിനു ശേഷം മട്ടന്നൂരിലേക്കുള്ള യാത്ര മധ്യേയാണ് തില്ലങ്കേരിയിലെ രാജഗോപാലിന്റെ വീട്ടിലെത്തിയത്. സംസ്ഥാനത്തെ തുൾപ്പടെ ആദിവാസി വിഭാഗങ്ങളുടെ ഭൂപ്രശ്നം പരിഹരിക്കാൻ ഇടപെടൽ നടത്തണമെന്നും ഗാന്ധിയൻ സംഘടനകൾക്ക് പ്രോൽസാഹനവും സഹായവും നൽകണമെന്നും രാജഗോപാൽ ചെന്നിത്തലയോട് ആവശ്യപ്പെട്ടു. ഡി.സി.സി.പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.പി.സി സി. ഭാരവാഹികളായ സജിവ് ജോസഫ്, സജീവ് മാറോളി, വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, പി.എം. നിയാസ് എന്നിവരും ചെന്നിത്തലയോടപ്പമുണ്ടായിരുന്നു. യൂ ഡി. എഫ്. പഞ്ചായത്ത് നേതാക്കളായ കെ.പി. പത്മനാഭൻ, മൂർക്കോത്ത് കുഞ്ഞി രാമൻ, ഷൗക്കത്തലി എന്നിവർ ചേർന്ന് ചെന്നിത്തലെയെ സ്വികരിച്ചു.

Related posts

വ്യാജ പെർമിറ്റ് ഉണ്ടാക്കി കേരളത്തിലേക്ക് ചരക്ക് കടത്തിയ മിനിലോറി മോട്ടോർ വാഹനവകുപ്പ് പിടികൂടി ഡ്രൈവർ അറസ്റ്റിൽ.

Aswathi Kottiyoor

ഇരിട്ടി നഗരസഭ യോഗ പരിശീലന പദ്ധതി: യോഗ പ0നക്ലാസ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ബീന റോജസ് അയ്യൻകുന്ന് പഞ്ചായത്ത് വൈസ്പ്രസിഡന്റായി സ്ഥാനമേറ്റു

Aswathi Kottiyoor
WordPress Image Lightbox