ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റിൽ കേരളത്തിന് സഹായം.ദേശീയപാത വികസനത്തിന് 65,000 കോടി രൂപ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ഈ വർഷം 11,000 കിലോമീറ്റർ ദേശീയ പാത കൂടി പീർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി അറിയിച്ചു
മധുര-കൊല്ലം ദേശീയ പാത ഉൾപ്പെടെ തമിഴ്നാട് ദേശീയ പാത പദ്ധതികള്‍ക്കായി 1.3 ലക്ഷം കോടിയും നൽകി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിനായും പ്രഖ്യാപനങ്ങളുണ്ട്. 25,000 കോടി രൂപയാണ് ബംഗാളിലെ ദേശീയ പാത വികസനത്തിനായി നൽകുക.
റോഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ വാണിജ്യ ഇടനാഴികൾക്ക് പദ്ധതിയും പ്രഖ്യാപിച്ചു. മുംബൈയ- കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് അടക്കമാണ് സഹായം. റോഡ് ട്രാൻസ്പോർട്ട് മന്ത്രാലയത്തിന് 1.18 ലക്ഷം കോടി നൽകി.