33.9 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; സന്നിധാനത്തും പമ്പയിലും ഇടിമിന്നൽ, മഴ മുന്നറിയിപ്പ്
Uncategorized

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; സന്നിധാനത്തും പമ്പയിലും ഇടിമിന്നൽ, മഴ മുന്നറിയിപ്പ്


തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആകാശം പൊതുവേ മേഘാവൃതമായിരിക്കും. ഏതാനും തവണ നേരിയതോ മിതമായതോ ആയ (മണിക്കൂറിൽ 2 സെ.മീ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Related posts

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ടു മരണം

Aswathi Kottiyoor

അതിതീവ്ര മഴ: പുണെയിൽ 3 പേർ ഷോക്കേറ്റ് മരിച്ചു, സ്കൂളുകൾക്ക് അവധി, മുംബൈയിൽ വിമാനങ്ങളും ട്രെയിനുകളും വൈകുന്നു

Aswathi Kottiyoor

ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയം; സന്തോഷ സൂചകമായി മോദിയുടെ 11 ലക്ഷത്തിന്റെ സ്വർണ പ്രതിമ

Aswathi Kottiyoor
WordPress Image Lightbox