28 C
Iritty, IN
November 19, 2024
  • Home
  • Uncategorized
  • കൃഷി നശിപ്പിച്ച കാട്ടാനയെ തിരയുന്നതിനിടെ മുളങ്കാട്ടിൽ നിന്ന് ആക്രമണം; വനപാലകന് പരിക്കേറ്റു
Uncategorized

കൃഷി നശിപ്പിച്ച കാട്ടാനയെ തിരയുന്നതിനിടെ മുളങ്കാട്ടിൽ നിന്ന് ആക്രമണം; വനപാലകന് പരിക്കേറ്റു

മലപ്പുറം: കൃഷി നശിപ്പിച്ച കാട്ടാനയെ തിരയുന്നതിനിടെ ആനയുടെ ആക്രമണത്തിൽ വനപാലകന് പരിക്കേറ്റു. നിലമ്പൂർ റേഞ്ച് കാഞ്ഞിരപ്പുഴ സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഹരീഷിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30നാണ് സംഭവം. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാത്രിയും കാട്ടാന ഈ മേഖലയിൽ കൃഷി നശിപ്പിച്ചിരുന്നു.

വൻതോതിൽ കൃഷി നശിപ്പിക്കപ്പട്ടതോടെ നാട്ടുകാരും ഏറെ ദുരിതത്തിലായി. ഇതോടെ നാട്ടുകാർ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്നാണ് വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്താൻ തുടങ്ങിയത്. കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ വെള്ളിമുറ്റം ഏറമ്പാടം വനമേഖലയിൽ കാട്ടാനയെ തെരയുന്നതിനിടെ മുളങ്കാട്ടിൽ മറഞ്ഞിരുന്ന കാട്ടാന ഹരീഷിനെ ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഹരീഷിന് ഇടതു കാലിനും ഇടതുകണ്ണിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി വളരേണ്ട ഘട്ടം’; കേരളപ്പിറവി ആശംസയുമായി മുഖ്യമന്ത്രി

Aswathi Kottiyoor

ബത്തേരിയിൽ വീടിനുള്ളിൽ നിന്നും 3 ലിറ്റർ ചാരായം പിടികൂടിയ കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റില്‍

Aswathi Kottiyoor

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ എസ് ശബരിനാഥൻ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox