24.3 C
Iritty, IN
November 14, 2024
  • Home
  • Uncategorized
  • പിവി അൻവറിനെതിരെ കേസെടുക്കാൻ കോടതി അനുമതി തേടി ചേലക്കര പൊലീസ്
Uncategorized

പിവി അൻവറിനെതിരെ കേസെടുക്കാൻ കോടതി അനുമതി തേടി ചേലക്കര പൊലീസ്

കോഴിക്കോട് : നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി തേടി ചേലക്കര പൊലീസ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പി.വി അൻവറിനെതിരെ കേസെടുക്കാൻ തൃശൂർ ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു. കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ കേസെടുക്കും. വാർത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നൽകിയിട്ടും നിർദ്ദേശം ലംഘിച്ച് പിവി അൻവർ വാർത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തൽ. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെ വാർത്താ സമ്മേളനം തടയാനെത്തിയ തെരഞ്ഞെടുപ്പ് ഓഫീസറോട് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് തന്റെ വാർത്താ സമ്മേളനം തടയുന്നതെന്ന് പറഞ്ഞ് അൻവർ കയർക്കുകയായിരുന്നു. വാർത്താ സമ്മേളനം നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആവർത്തിച്ചാവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരോട് തർക്കിച്ച് അൻവർ വാർത്താ സമ്മേളനം തുടർന്നു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി.

Related posts

കടത്തോട് കടം… ഇപ്പോഴിതാ നികുതി കുടിശികയും, തല ഉയർത്താന്‍ പാടുപെട്ട് ബൈജൂസ്

Aswathi Kottiyoor

ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കാറിലും ബൈക്കിലും ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി

Aswathi Kottiyoor

രണ്ടുവര്‍ഷം അടച്ചിട്ട ഫ്‌ളാറ്റില്‍ അസ്ഥികൂടം: ‘മരിച്ചത് സ്ത്രീ, അഞ്ച് മാസം പഴക്കം’

Aswathi Kottiyoor
WordPress Image Lightbox