27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കാറിലും ബൈക്കിലും ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി
Uncategorized

ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കാറിലും ബൈക്കിലും ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി


തിരുവനന്തപുരം: ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോടിനു സമീപം നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കാറിലും ബൈക്കിലും ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി. പുളിമൂട് ഭാഗത്താണ് സംഭവം.

ഇന്ന് രാവിലെ പതിനൊന്നര മണി കഴിഞ്ഞാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് വരികയായിരുന്നു ഗ്യാസ് പിക്കപ്പ് വാൻ. പുളിമൂട് ഭാഗത്ത്‌ വെച്ച് നിയന്ത്രണം വിട്ട് എതിർ ദിശയിൽ ബാലരാമപുരം സ്വദേശി സഞ്ചരിച്ച ആൾട്ടോ കാറിലും മറ്റൊരു ബൈക്കിലും ഇടിച്ചു. ശേഷം വലതു വശത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി.

Related posts

മാവോയിസ്റ്റ് സാന്നിധ്യമുള്ള ശാന്തിഗിരി, കൊട്ടിയൂർ,ആറളം വനാതിർത്തി പ്രദേശങ്ങളിൽ പോലീസിൻ്റെ പരിശോധന

Aswathi Kottiyoor

രാജ്യത്തെ പെട്രോൾ, ഡീസൽ വില ഉടൻ കുത്തനെ കുറഞ്ഞേക്കും!

Aswathi Kottiyoor

പ്രസവ നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍

Aswathi Kottiyoor
WordPress Image Lightbox