22.6 C
Iritty, IN
November 15, 2024
  • Home
  • Uncategorized
  • പ്രിയങ്ക ​ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവച്ചുവെന്ന പരാതി, കോടതിയെ സമീപിക്കാൻ നീക്കവുമായി ബിജെപി
Uncategorized

പ്രിയങ്ക ​ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവച്ചുവെന്ന പരാതി, കോടതിയെ സമീപിക്കാൻ നീക്കവുമായി ബിജെപി

ദില്ലി : പ്രിയങ്ക ​ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവച്ചുവെന്ന പരാതിയിൽ കോടതിയെ സമീപിക്കുമെന്ന സൂചന നൽകി ബിജെപി. പാർട്ടി നേതൃത്വം വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. വഖഫ് വിഷയത്തിൽ കോൺ​ഗ്രസ് മൗനം പാലിക്കുകയാണെന്നും, പ്രിയങ്ക മുസ്ലീം വിഭാഗത്തിന്റെ വോട്ട് കിട്ടാൻ വേണ്ടിയാണ് വയനാട് തെരഞ്ഞെടുത്തതെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു.

പ്രിയങ്ക പ്രകടന പത്രികയിൽ സ്വത്ത് വിവരം മറച്ചുവെച്ചതിൽ പാർട്ടി തീരുമാനമെടുക്കും. കോടതിയിൽ പോകുന്ന കാര്യം തള്ളിക്കളയാൻ പറ്റില്ല. വഖഫ് വിഷയത്തിലടക്കം കോൺ​ഗ്രസ് കേരളത്തിൽ മൗനം പാലിക്കുകയാണ്. ഭരണഘടന ഒരു കേസിൽ സ്വയം വിധി പറയാൻ ആരെയും അനുവദിക്കുന്നില്ല. 2013ലെ വഖഫ് നിയമത്തിലൂടെ കോൺ​ഗ്രസ് വോട്ട് ബാങ്കിനായാണ് എല്ലാ ചെയ്തത്. ഇന്ത്യ രണ്ട് നിയമത്തിലൂടെ പോകില്ല ഭാരതീയ ന്യായ സംഹിതയിലൂടെ മാത്രമേ സഞ്ചരിക്കൂവെന്നും പ്രദീപ് ഭണ്ഡാരി വിശദീകരിച്ചു.

ഇന്ത്യ സഖ്യം പൂർണമായി തകർന്നതിന്റെ തെളിവാണ് പ്രിയങ്കയുടെ വയനാട്ടിലെ മത്സരമെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു. വർ​ഗീയ രാഷ്ട്രീയം കളിക്കുന്നവരും ഭരണഘടന വിരുദ്ധരും തമ്മിലാണ് മത്സരം, ബിജെപി ഭരണഘടനയിൽ വിശ്വസിക്കുന്നു. പ്രിയങ്ക ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാണ് മത്സരിക്കുന്നത്. പ്രചാരണത്തിൽ കൂടുതൽ മുസ്ലീം ലീ​ഗിന്റെ പതാകയാണ് കാണുന്നത്. കോൺ​ഗ്രസിന്റെ പതാകയും ദേശീയ പതാകയും കുറവാണ്. പ്രിയങ്ക മുസ്ലീങ്ങളുടെ മാത്രം നേതാവായി മാറി. വോട്ട് ബാങ്കിനായാണ് വയനാട്ടിൽ പ്രിയങ്ക മത്സരിക്കുന്നത്.

വയനാട്ടിലെ പൊലീസിന്റെ ഔദ്യോ​ഗിക കണക്ക് പ്രകാരം അഞ്ഞൂറ് ബലാൽസം​ഗകേസുകൾ വയനാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. രാഹുൽ ​ഗാന്ധി വയനാട് എംപിയായിരിക്കെ അവിടെ നടന്ന അഞ്ഞൂറ് ബലാൽസം​ഗകേസുകളെ പറ്റി പ്രിയങ്ക ഒന്നും പറഞ്ഞില്ല. കോൺ​ഗ്രസ് വയനാട്ടിലെ ആകെയുള്ള 30 ശതമാനം മുസ്ലീം വോട്ടിന്റെ 90 ശതമാനം കിട്ടാനാണ് ശ്രമിക്കുന്നത്. പ്രിയങ്ക ദേശീയ നേതാവല്ല, കേരളത്തിലെ നേതാവല്ല, മുസ്ലീങ്ങളുടെ മാത്രം നേതാവായി മാറി. ഇത് ഞാൻ മാത്രമല്ല സിപിഎമ്മും പറയുന്നു.

Related posts

യുവ ഡോക്ടറുടെ കൊലപാതകം; വിവാദം കത്തുന്നു, കേരളത്തിലും യുവ ഡോക്ടർമാർ നാളെ സമരത്തിന്, കരിദിനം ആചരിക്കും

Aswathi Kottiyoor

മട്ടന്നൂർ ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി

Aswathi Kottiyoor

യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനം നിയോജക മണ്ഡലം തല ഉത്ഘാടനം കൊട്ടിയൂർ പള്ളിയറയിൽ നടന്നു

Aswathi Kottiyoor
WordPress Image Lightbox