23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • യുവ ഡോക്ടറുടെ കൊലപാതകം; വിവാദം കത്തുന്നു, കേരളത്തിലും യുവ ഡോക്ടർമാർ നാളെ സമരത്തിന്, കരിദിനം ആചരിക്കും
Uncategorized

യുവ ഡോക്ടറുടെ കൊലപാതകം; വിവാദം കത്തുന്നു, കേരളത്തിലും യുവ ഡോക്ടർമാർ നാളെ സമരത്തിന്, കരിദിനം ആചരിക്കും


തിരുവനന്തപുരം: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. കേരളത്തിൽ യുവ ഡോക്ടർമാർ നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ച് സമരം ചെയ്യും. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണമെന്നുമാണ് ഇവർ ഉയർത്തുന്ന ആവശ്യം. അതേസമയം, അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്.

പ്രതിഷേധ സൂചകമായി കെജിഎംഒഎ നാളെ കരിദിനമായി ആചരിക്കും. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടർമാരും നാളെ സമരത്തിൻ്റെ ഭാഗമാകും. ഇതിനോടനുബന്ധിച്ച് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു. അക്രമത്തെ അപലപിച്ച് ഐഎംഎയും രം​ഗത്തെത്തി. അധികൃതരുടെ ആവ‍‍ർത്തിച്ചുള്ള അനാസ്ഥ കാരണമാണ് അക്രമമുണ്ടായത്. സിബിഐ അന്വേഷണം നടക്കവേ ഡോക്ട‍ർമാരടക്കം ആക്രമിക്കപ്പെട്ടു. ക്രമസമാധാനം തക‍ർന്നതിന്റെ വ്യക്തമായ തെളിവാണിത്. അടിയന്തര യോ​ഗം ചേർന്ന് ഐഎംഎ തുടർ സമര പരിപാടികൾ പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Related posts

സ്വര്‍ണ വിലയില്‍ വര്‍ധന; ഇന്നത്തെ നിരക്കറിയാം

Aswathi Kottiyoor

വ്യാജസർട്ടിഫിക്കറ്റിന് നിഖിൽ നൽകിയത് 2 ലക്ഷം രൂപ?; ഒളിവിൽ പോയത് അഭിഭാഷകന്റെ കാറിൽ

Aswathi Kottiyoor

ഇന്ന്‌ കുടുംബശ്രീ സ്ഥാപിതദിനം ; രജതജൂബിലി ആഘോഷം സമാപനവും കുടുംബശ്രീദിന പ്രഖ്യാപനവും ഇന്ന്

Aswathi Kottiyoor
WordPress Image Lightbox