കോട്ടയം: അടിച്ചിറ-പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. പരശുറാം, ശബരി എക്സ്പ്രസ്സുകളും കൊല്ലം – എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. വെൽഡിങ് തകരാറ് മൂലമാണ് വിള്ളൽ ഉണ്ടായതെന്നാണ് വിവരം. വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്.
- Home
- Uncategorized
- കോട്ടയം അടിച്ചിറയിൽ റെയിൽപാളത്തിൽ വിള്ളൽ കണ്ടെത്തി; ട്രെയിനുകൾ വൈകിയോടുന്നു; പ്രശ്നം താത്കാലികമായി പരിഹരിച്ചു