21.9 C
Iritty, IN
November 6, 2024
  • Home
  • Uncategorized
  • വെല്ലുവിളിച്ച് സിപിഎം; പാലക്കാട്ടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു,ട്രോളി ബാഗുമായി കെഎസ്‍യു നേതാവ്
Uncategorized

വെല്ലുവിളിച്ച് സിപിഎം; പാലക്കാട്ടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു,ട്രോളി ബാഗുമായി കെഎസ്‍യു നേതാവ്


പാലക്കാട്: കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താൻ ദൃശ്യങ്ങളുമായി സിപിഎം. കെപിഎം ഹോട്ടലിലെ ഇന്നലത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു സിപിഎം. നീല ട്രോളി ബാഗുമായി കെഎസ്‍യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എംപിമാരായ ഷാഫി പറമ്പിൽ, ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നതുൾപ്പെടെ ‌ദൃശ്യങ്ങളിലുണ്ട്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് സിപിഎം നേരത്തെ പറഞ്ഞിരുന്നു.

നിരവധി ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. കോറിഡോറിലെ ദൃശ്യങ്ങളിൽ ശ്രീകണ്ഠൻ വാഷ് റൂമിലേക്ക് പോയി തിരിച്ചു വരുന്നതും ബാക്കിയുള്ളവർ കോൺഫറൻസ് ഹാളിലേക്ക് കയറുന്നതും രാത്രി 10.13നുള്ള ദൃശ്യങ്ങളിൽ കാണുന്നുണ്ട്. രാഹുൽ കോൺഫറൻസ് ഹാളിലേക്ക് കയറുന്നതും ഫെനി നൈനാൻ കോറിഡോറിലേക്ക് വരുന്നതും കാണാം. എന്നാൽ ഫെനിയുടെ കയ്യിൽ അപ്പോൾ പെട്ടി ഇല്ല. 10.47 ലുള്ള ദൃശ്യങ്ങളിൽ പിഎ രാഹുലിനെ കോൺഫറൻസ് ഹാളിൽ നിന്ന് ഇറക്കി മുറിയിലേക്ക് കൊണ്ടു പോകുന്നു. രാഹുൽ കോൺഫറൻസ് ഹാളിലേക്ക് തിരിച്ചു വരുന്നതും ഫെനി നൈനാൻ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തം.

എന്നാൽ സിപിഎം പറയുന്നത് അനുസരിച്ച് രാത്രി 10.54ന് ഫെനി നൈനാൻ ട്രോളി ബാഗുമായി തിരിച്ച് കോൺഫറൻസ് റൂമിലേക്ക് തിരിച്ചു വരുന്നു. ട്രോളി ബാഗുമായി കോൺഫറൻസ് റൂമിൽ കയറുന്നു. രാഹുൽ പുറത്തേക്ക് പോകുന്നു, പെട്ടിയിലെ പണം കോൺഫറൻസ് ഹാളിലേക്ക് മാറ്റിയ ശേഷം ഫെനി നൈനാൻ തിരിച്ചു കൊണ്ടുപോകുന്നു. പെട്ടി വാഹനത്തിൽ വെച്ച ശേഷം ഫെനി തിരികെ മുറിയിലേക്ക് വരുന്നുവെന്നുമാണ് സിപിഎം പറയുന്നത്. ശേഷം ഫെനി നൈനാൻ രാഹുൽ നേരത്തെ കയറിയ റൂമിലേക്ക് കയറുന്നു. മുറിയിൽ നിന്ന് മറ്റൊരു കനമുള്ള ബാഗുമായി ഫെനിയും പിഎയും പുറത്തേക്ക് ഓടിപ്പോകുന്നുവെന്നും ഈ സമയം കോൺഫറൻസ് റൂമിൽ ഉണ്ടായിരുന്ന ഷാഫി, ശ്രീകണ്ഠൻ, ചാമക്കാല പുറത്തേക്ക് പോകുന്നുവെന്നുമാണ് സിപിഎമ്മിൻ്റെ വാദം.

Related posts

താരയും അഭിറാമും വേഗതാരങ്ങള്‍; കായികോത്സവത്തില്‍ പാലക്കാടന്‍ കുതിപ്പ്

Aswathi Kottiyoor

ജില്ലയിൽ ഡിജി കേരളം സർവ്വേ നടപടികൾ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്തായി കേളകം

Aswathi Kottiyoor

‘റേഷൻ കടകളിൽ മോദി ചിത്രം വെക്കില്ല, കേരളം കേന്ദ്ര നിർദ്ദേശം നടപ്പാക്കില്ല’; മുഖ്യമന്ത്രി പിണറായി സഭയിൽ

Aswathi Kottiyoor
WordPress Image Lightbox