November 5, 2024
  • Home
  • Uncategorized
  • ‘ഒറ്റത്തന്ത പ്രയോഗം’; സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ പര്യാപ്തമായ രേഖകളില്ലെന്ന് ചേലക്കര പൊലീസ്
Uncategorized

‘ഒറ്റത്തന്ത പ്രയോഗം’; സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ പര്യാപ്തമായ രേഖകളില്ലെന്ന് ചേലക്കര പൊലീസ്


തൃശ്ശൂർ: നടനും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിൽ കേസെടുക്കാൻ പര്യാപ്തമായ രേഖകൾ സമർപ്പിക്കാൻ പരാതിക്കാരന് ഇതുവരെ സാധിച്ചില്ലെന്ന് ചേലക്കര പൊലീസ്. രേഖകളോ പ്രസംഗത്തിന്റെ പകർപ്പോ ഹാജരാക്കിയാൽ നിയമപദേശം തേടിയ ശേഷം തുടർനടപടി ആലോചിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കോൺഗ്രസ് മീഡിയാ പാനലിസ്റ്റായ അഡ്വ.അനൂപ് ആണ് ചേലക്കര പൊലീസിന് പരാതി നൽകിയത്. കഴിഞ്ഞ ദിവസം അനൂപിനെ ചേലക്കര പോലീസ് വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. സിപിഎം പരാതി നൽകാത്തതിനാലാണ് താൻ പരാതി നൽകിയത് എന്നാണ് സംഭവത്തിൽ അനൂപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related posts

അരിപ്പയിൽ ഫോറസ്‌റ്റ്‌ റേഞ്ചർ പരിശീലന കേന്ദ്രം; കേരളത്തിൽ ആദ്യം

Aswathi Kottiyoor

മക്കിമലയിൽ ഉഗ്രശേഷിയുള്ള കുഴിബോംബ്: മാവോയിസ്റ്റ് കവിതയുടെ മരണത്തിൽ പകരം ചോദിക്കാൻ? നിരീക്ഷണം ശക്തമാക്കി

Aswathi Kottiyoor

മധ്യപ്രദേശിലെ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 11 പേർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox