November 5, 2024
  • Home
  • Uncategorized
  • ശുചീകരണ സംഘത്തിലുണ്ടായിരുന്നത് 10 പേർ, 6 പേർ ഓടി രക്ഷപ്പെട്ടു; ഷൊർണൂരിലെ ട്രെയിൻ അപകടത്തിൽ അന്വേഷണം തുടങ്ങി
Uncategorized

ശുചീകരണ സംഘത്തിലുണ്ടായിരുന്നത് 10 പേർ, 6 പേർ ഓടി രക്ഷപ്പെട്ടു; ഷൊർണൂരിലെ ട്രെയിൻ അപകടത്തിൽ അന്വേഷണം തുടങ്ങി

പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം തുടങ്ങി. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് തമിഴ്നാട് സ്വദേശികളായ മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിച്ചത്. പത്ത് പേരാണ് ശുചീകരണ സംഘത്തിലുണ്ടായിരുന്നത്. മറ്റ് ആറ് പേരും ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. ട്രെയിൻ തട്ടി ഭാരതപ്പുഴയിൽ വീണെന്ന് സംശയിക്കുന്ന ഒരാള്‍ക്കായി തെരച്ചിലും നടത്തി.

ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ച് വൈകിട്ട് 3.05ഓടെയാണ് അതിദാരുണമായ അപകടമുണ്ടായത്. ട്രാക്കിലൂടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് വരുന്നതിനിടെ ഷൊര്‍ണൂര്‍ പാലത്തിന് സമീപത്ത് വെച്ചാണ് ശുചീകരണ തൊഴിലാളികളെ ട്രെയിൻ തട്ടിയത്. ട്രെയിൻ വരുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ ഇടിക്കുകയായിരുന്നു. സേലം സ്വദേശികളായ ലക്ഷ്മണൻ ഭാര്യ വള്ളി, റാണി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇതിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണനെയാണ് കാണാതായത്. ഇയാള്‍ക്കായി നാളെയും തെരച്ചിൽ നടത്തും. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related posts

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന കേസ്: നാല് പ്രതികള്‍ പിടിയില്‍

Aswathi Kottiyoor

വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന, കാര്‍ പിന്നോട്ടെടുത്തതിനാല്‍ തലനാരിഴക്ക് രക്ഷ

Aswathi Kottiyoor

കെട്ടിയൂർ എൻ.എസ്.എസ് കെ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു

Aswathi Kottiyoor
WordPress Image Lightbox