കേളകം: കേളകം ഗ്രാമപഞ്ചായത്തിലെ ഹരിത വിദ്യാലയമായി ചെട്ടിയാംപറമ്പ് ഗവ. യു പി സ്കൂൾ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. നവംബർ ഒന്നിന് കേരളപിറവി ദിനത്തിൽ സ്കൂളിൽ നടന്ന പരിപാടിയിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി റ്റി അനീഷ് സ്കൂളിനെ മാലിന്യമുക്ത ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു. ചടങ്ങിന് ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. പി റ്റി എ പ്രസിഡന്റ് ഷാജി ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ, വാർഡ് മെമ്പർ ലീലാമ്മ ജോണി, പിറ്റിഎ പ്രസിഡന്റ് അമ്പിളി വിനോദ്, സീനിയർ അധ്യാപിക വിജയശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കഴിഞ്ഞ കുറെ മാസങ്ങളായി സ്കൂളിൽ അധ്യാപകരുടെയും പിറ്റിഎയുടെയും വിദ്യാർത്ഥികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്നുവന്ന ശുചീകരണ സൗന്ദര്യ വൽക്കരണ പരിപാടിയുടെ അവസാന ദിനമാണ് പ്രഖ്യാപനം നടന്നത്. സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ വിവിധയിനം വൃക്ഷ തൈകളും, നൂറിനു മുകളിൽ ചെടികളും, നൂറോളം പച്ചക്കറി തൈകളും ഒരുക്കി.
ചടങ്ങിന് അധ്യാപിക ഷിംന എ പി നന്ദി പ്രകാശിപ്പിച്ചു.