28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • മട്ടന്നൂർ ബസ്റ്റാൻ്റ് പരിസരത്തുനിന്നും കഞ്ചാവുമായി പിടിയിലായി
Uncategorized

മട്ടന്നൂർ ബസ്റ്റാൻ്റ് പരിസരത്തുനിന്നും കഞ്ചാവുമായി പിടിയിലായി


മട്ടന്നൂർ: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഇന്നലെ പുലർച്ചെ മട്ടന്നൂർ ബസ്റ്റാൻ്റ് പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ സീത എന്നറിയപ്പെടുന്ന എം.എസ്. ടൈറ്റസ് (42) മട്ടന്നൂർ എക്സൈസ് സംഘത്തിൻറെ പിടിയിലായി. മട്ടന്നൂർ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന 200 ഗ്രാമോളം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഇയാൾക്കെതിരെ ഇരിട്ടി, പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസുകളിലും എൻഡിപിഎസ് നിയമപ്രകാരം കേസുകൾ ഉണ്ടായിരുന്നു. മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർ ലോതർ എൽ പെരേര , അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ഉത്തമൻ, കെ. ആനന്ദകൃഷ്ണൻ, പ്രിവന്റ്റ്റീവ് ഓഫീസർ കെ. കെ. സാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. രാഗിൽ , വി.എസ് . അജേഷ് എന്നിവരും ഉണ്ടായിരുന്നു.

Related posts

താനൂർ ദുരന്തം: ബോട്ടുടമ നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Aswathi Kottiyoor

അ​ർ​ബു​ദ രോ​ഗ വി​ദ​ഗ്ധ​ൻ ഡോ​ക്ട​ർ എം. ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു.

Aswathi Kottiyoor

നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും

Aswathi Kottiyoor
WordPress Image Lightbox