ആഘോഷങ്ങൾ തുടരുന്നതിന് ഇടയിൽ റോഡിലൂടെ ലോറി കടന്നുവരുന്നത് കണ്ട് നേരത്തെ കത്തിച്ചെറിഞ്ഞിരുന്ന പടക്കം ഓടിയെത്തി എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ വലതു കൈയിലെ മാംസ ഭാഗങ്ങൾ ചിന്നിച്ചിതറി. ഉടൻ തന്നെ യുവാവിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുന്നിച്ചേർക്കാൻ കഴിയാത്ത നിലയിൽ മാംസം ചിതറിയതിനാൽ കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
- Home
- Uncategorized
- റോഡിലെറിഞ്ഞ അമിട്ട് പൊട്ടിയില്ല, ലോറി കയറും മുമ്പേ തിരിച്ചെടുത്തപ്പോള്‍ പൊട്ടി, യുവാവിന് കൈപ്പത്തി നഷ്ടമായി