23.6 C
Iritty, IN
November 2, 2024
  • Home
  • Uncategorized
  • ‘3 ദിവസമായി മരുന്ന് കഴിച്ചില്ല, ഭാര്യയെ വെട്ടിയത് ഭക്ഷണത്തിന് വിളിച്ചപ്പോൾ’; കുര്യൻ മാനസിക അസ്വാസ്ഥ്യമുള്ളയാൾ
Uncategorized

‘3 ദിവസമായി മരുന്ന് കഴിച്ചില്ല, ഭാര്യയെ വെട്ടിയത് ഭക്ഷണത്തിന് വിളിച്ചപ്പോൾ’; കുര്യൻ മാനസിക അസ്വാസ്ഥ്യമുള്ളയാൾ


ഇടുക്കി: ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ച ഭര്‍ത്താവിനെ അറസ്റ്റിൻ. ഇടുക്കി പ്രകാശിന് സമീപം മാടപ്രയിൽ സുമജൻ എന്ന് വിളിക്കുന്ന പുന്നത്താനിയിൽ കുര്യൻ ആണ് തങ്കമണി പൊലീസിന്‍റെ പിടിയിലായത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സുമജൻ എന്ന് വിളിക്കുന്ന കുര്യനാണ് ഭാര്യ ആലീസിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. തലക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ ആലീസ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ചെറിയ തോതിൽ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണ് കുര്യനെന്ന് പോലീസ് പറഞ്ഞു. മൂന്ന് ദിവസത്തോളമായി ഇതിനുള്ള മരുന്ന് കുര്യൻ കഴിച്ചിരുന്നില്ല. രാവിലെ കട്ടപ്പനയിലെ ആശുപത്രിൽ പോയി മടങ്ങിയെത്തിയ ശേഷം കുര്യൻ കിടന്നുറങ്ങി. രാത്രി ഭക്ഷണം കഴിക്കാനായി ആലീസ് വിളിച്ചപ്പോഴാണ് ഉണർന്നത്. തുടർന്ന് കുര്യൻ വീട്ടിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ആലീസിനെ പലതവണ വെട്ടി. മുറിവേറ്റ ആലീസ് വീട്ടിൽ നിന്നുമിറങ്ങിയോടി അയൽപക്കത്തെത്തി വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാരാണ് ആലീസിനെ അശുപത്രിയിലാക്കിയത്. സംഭവത്തിനു ശേഷം വീട്ടിൽ നിന്നും രക്ഷപെട്ട കുര്യനായി രാത്രി പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രാവിലെ തിരികെ വീട്ടിലെത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിൽ നിന്നും വെട്ടാനുപയോഗിച്ച വാക്കത്തിയും കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Related posts

വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർണം; വിപുലമായ സംവിധാനങ്ങൾ തയ്യാർ, മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദം ഒരാൾക്ക് മാത്രം

Aswathi Kottiyoor

സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള അരി കടത്തി; പ്രധാനാധ്യാപകനുള്‍പ്പെടെ 4 അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

Aswathi Kottiyoor

വിക്ഷേപണം വിജയകരം; 36 ഉപഗ്രഹങ്ങളുമായി ഇസ്രോയുടെ ലോഞ്ച് വെഹിക്കിൾ കുതിച്ചുയർന്നു

Aswathi Kottiyoor
WordPress Image Lightbox